Home Featured ബെംഗളൂരു:യാത്രക്കാരെ ബസ് ടെർമിനലുകളിലേക്ക് എത്തിക്കാൻ കേരള ആർടിസി പിക്കപ്

ബെംഗളൂരു:യാത്രക്കാരെ ബസ് ടെർമിനലുകളിലേക്ക് എത്തിക്കാൻ കേരള ആർടിസി പിക്കപ്

by admin

ബെംഗളൂരു∙ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് യാത്രക്കാരെ സാറ്റലൈറ്റ്, ശാന്തിനഗർ, പീനിയ ബസ് ടെർമിനലുകളിലേക്ക് എത്തിക്കാൻ പിക്കപ്പ് പോയിന്റ് സർവീസുകൾ ആരംഭിക്കാൻ കേരള ആർടിസി. കർണാടക ആർടിസിയും സ്വകാര്യ ബസ് സർവീസുകളുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പിക്കപ്പ് സർവീസ് തുടങ്ങുന്നത്.

മിനി ബസ്, വാൻ ഉൾപ്പെടെയാണ് പിക്കപ്പ് സർവീസിന് ഉപയോഗിക്കുക. സ്വകാര്യ ട്രാവൽ ഏജൻസികളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് കേരള ആർടിസി അധികൃതർ പറഞ്ഞു. കലാശിപാളയ, ജാലഹള്ളി, പീനിയ, മത്തിക്കരെ, ഹെന്നൂർ ക്രോസ്, കൊത്തന്നൂർ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ പിക്കപ്പ് സർവീസ്. കേരള ആർടിസി മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനൽ, ശാന്തിനഗർ ബിഎംടിസി ടെർമിനൽ, പീനിയ ബസവേശ്വര ടെർമിനൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബസ് സർവീസുകൾ നടത്തുന്നത്.

മെട്രോ സമയം നീട്ടിയേക്കും

നമ്മ മെട്രോ സർവീസ് സമയം നീട്ടുന്നത് പരിഗണനയിലെന്ന് ഡി.കെ ശിവകുമാർ. നിലവിൽ രാത്രി 11 വരെയുള്ള മെട്രോ സർവീസ് 1 വരെ നീട്ടണമെന്നാണ് ആവശ്യം. കൂടുതൽ പാതകൾ തുറക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻബിഎംആർസി എംഡി അൻജും പർവേശിന് നിർദേശം നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group