തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി കെ-സ്വിഫ്റ്റ് ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുന്നു. ഏപ്രില്‍ 11 മുതലാണ് ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത്.പ്രതിപക്ഷ യൂണിയനുകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സ്വിഫ്റ്റ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂകാംബിക, ചെന്നൈ, ബെംഗളൂരു, മൈസൂരു, കോയമ്ബത്തൂര്‍, നാഗര്‍കോവില്‍, പോണ്ടിച്ചേരി തുടങ്ങിയ നഗരങ്ങളിലേയ്‌ക്കാണ് സര്‍വീസ്.
എല്ലാ ദീര്‍ഘദൂര ബസുകളും കെ-സ്വിഫ്റ്റിലേയ്‌ക്ക് മാറിയാല്‍, അത് കെഎസ്‌ആര്‍ടിസിയെ തകര്‍ച്ചയിലേയ്‌ക്ക് തള്ളിവിടുമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം. പിഎസ് സിയിലെ ഡ്രൈവിംഗ് ലിസ്റ്റിലുള്ളവരും കെഎസ്‌ആര്‍ടിസിയുടെ നീക്കത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് കെ-സ്വിഫ്റ്റ് ആരംഭിക്കുന്നത്.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഇ കോമേഴ്ഷ്യല്‍ വെഹിക്കില്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന വാഹന നിര്‍മ്മാതാക്കള്‍, ബിഎസ്6 ശ്രേണിയിലുള്ള ഷാസിയില്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്ലീപ്പര്‍ ബസാണിത്. 14.95 മീറ്റര്‍ നീളത്തോടുകൂടിയ ബസില്‍, 11 ലിറ്റര്‍ എഞ്ചിന്‍, 430 എച്ച്‌പി പവറാണ് നല്‍കുന്നത്.ഇന്ധന ക്ഷമതയ്‌ക്കായി നൂതന സംവിധാനമായ ഐ-ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ് ഈ ബസുകളില്‍ ഉള്ളത്.
സുരക്ഷയ്‌ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും, എബിഎസ് ആന്‍ഡ് ഇബിഡി, ഇഎസ്പി എന്നീ സംവിധാനങ്ങളും ബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50,000 രൂപയാണ് ഈടാക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 40 യാത്രക്കാര്‍ക്ക് സുഖമായി കിടന്നു യാത്ര ചെയ്യുന്ന രീതിയിലാണ് ബസില്‍ ബെര്‍ത്തുകള്‍ ഒരുക്കിയിട്ടുള്ളത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് കെഎസ്‌ആര്‍ടിസി-സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്.