തിരുവനന്തപുരം: ( 01.08.2021) കര്‍ണാടകയിലേക്ക് ബസില്‍ പോകുന്നവര്‍ക്കായി കെ എസ് ആര് ടി സി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ആഗസ്റ്റ് ഒന്നു മുതല്‍ കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്ടിഫികറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
നേരത്തെ ഒരു ഡോസ് വാക്സിന് എടുത്തവര്‍ക്ക് പോലും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് സര്‍കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും വാക്സിനേഷന് സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സെര്ടിഫികറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍കാരിന്റെ പുതിയ ഉത്തരവ്.
അതിനാല്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, വിദ്യാഭ്യാസം, ബിസിനസ്, തുടങ്ങി മറ്റ് കാരണങ്ങള്‍ക്കായി കര്‍ണാടകത്തിലേക്ക് പോകുമ്ബോള്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണമെന്നും നെഗറ്റീവ് ആര്‍ടിപിസിആര്‍ സെര്ടിഫികറ്റ് കന്‍ഡക്ടര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാക്കണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള യാത്രാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് തമിഴ്നാട്ടിലേക്ക് സെര്‍വീസ് നടത്താന്‍ കഴിയാത്ത സഹചര്യമാണ് നിലവിലുള്ളത്. സേലം വഴി ബംഗുളുരുവിലേക്കും, നാഗര്‍കോവില്‍, തേനി, വഴിയുമുള്ള സെര്വീസുകള് ഇതിനാല്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഇതിനിടയിലാണ് കര്‍ണാടക സര്കാരും നിയന്ത്രണം കടുപ്പിക്കുന്നത്.നിലവില്‍ കേരളത്തില്‍ നിന്നും ബംഗുളുരൂ, മൈസൂരു, കൊല്ലൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സെര്വീസുകള് താഴെ പറയുന്നവയാണ്.
തിരുവനന്തപുരം – ബംഗുളുരു (വൈകുന്നേരം 5 മണി), കണ്ണൂര്‍ – ബംഗുളുരു (രാവിലെ 7.35), കണ്ണൂര്‍- ബംഗുളുരു (രാത്രി 9.30), തലശേരി – ബംഗുളുരു (രാത്രി 8.16), വടകര- ബംഗുളുരു, കോഴിക്കോട് – ബംഗുളുരു (രാവിലെ 7 മണി), കോഴിക്കോട് – ബംഗുളുരു (രാവിലെ 8.34), കോഴിക്കോട് – ബംഗുളുരു (രാവിലെ 10 മണി), കോഴിക്കോട് – ബംഗുളുരു (ഉച്ചയ്ക്ക് 1.30), കോഴിക്കോട് – ബംഗുളുരു (വൈകിട്ട് 6 മണി), കോഴിക്കോട് – ബംഗുളുരു (രാത്രി 7.01), കോഴിക്കോട് – ബംഗുളുരു (രാത്രി 8.01), കോഴിക്കോട് – ബംഗുളുരു (രാത്രി 10.03), കല്പറ്റ – മൈസൂര്‍ (രാവിലെ 5 മണി), കോഴിക്കോട് – മൈസൂര്‍ (രാവിലെ 10.30 ), കോഴിക്കോട്- മൈസൂര്‍ (രാവിലെ 11.15), എറണാകുളം- കൊല്ലൂര്‍ (ഉച്ച തിരിഞ്ഞ് – 3.25 ) ആലപ്പുഴ – കൊല്ലൂര്‍ (വൈകിട്ട് 4 മണി), കൊട്ടാരക്കര – കൊല്ലൂര്‍ (രാത്രി 8 മണി).
ബംഗുളുരുവില്‍ നിന്നും കേരളത്തിലേക്ക് നടത്തുന്ന സെര്വീസുകള്;
ബംഗുളുരു – കോഴിക്കോട് (രാവിലെ 8 മണി), ബംഗുളുരു – കോഴിക്കോട് (രാവിലെ 10.03), ബംഗുളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 12 മണി), ബംഗുളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 2.03), ബംഗുളുരു – കോഴിക്കോട് (രാത്രി 8 മണി), ബംഗുളുരു – കോഴിക്കോട് (രാത്രി 9.31), ബംഗുളുരു – കോഴിക്കോട് (രാത്രി 10.30), ബംഗുളുരു – കോഴിക്കോട് (രാത്രി 11 മണി), ബംഗുളുരു – തിരുവനന്തപും (ഉച്ച തിരിഞ്ഞ് 3. 25), ബംഗുളുരു – തിരുവനന്തപുരം (വൈകിട്ട് 6.30), ബംഗുളുരു – കണ്ണൂര്‍ (രാവിലെ 9 മണി), ബംഗുളുരു – കണ്ണൂര്‍ (രാത്രി 9.30), ബംഗുളുരു – തലശ്ശേരി (രാത്രി 8.31), ബംഗുളുരു – വടകര (രാത്രി 9.15), മൈസൂര്‍ – കല്പറ്റ (വൈകിട്ട് 5.45), മൈസൂര്‍ – കോഴിക്കോട് (രാവിലെ 9 മണി), മൈസൂര്‍ – കോഴിക്കോട് (രാവിലെ 10.15), മൈസൂര്‍ – കോഴിക്കോട് (വൈകിട്ട് 5 മണി), ബംഗുളുരു – പയ്യന്നൂര്‍ (രാത്രി 9 മണി), കൊല്ലൂര്‍ – ആലപ്പുഴ (രാത്രി 8 മണി), കൊല്ലൂര്‍ – കൊട്ടാരക്കര (രാത്രി 9.10), കൊല്ലൂര്‍ – എറണാകുളം (വൈകിട്ട് 5.30).