അടൂർ: പത്തനംതിട്ട അടൂരിൽകെഎസ്ആർടിസി ബസ് പോലിസ്ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്.മൂന്ന് പോലിസുകാർക്കുംജീപ്പിലുണ്ടായിരുന്ന രണ്ട്പ്രതികൾക്കുമാണ് പരുക്കേറ്റത്.കോയിപ്രം സ്റ്റേഷനിലെ പോലിസ്സംഘം പ്രതികളുമായി കൊട്ടാരക്കരജയിലിലേക്ക് പോകുമ്പോഴായിരുന്നുഅപകടം. സംഭവത്തിൽ ഗുരുതരമായിപരുക്കേറ്റ എഎസ്ഐയെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി.
ജീപ്പ് പൂർണമായും തകർന്നനിലയിലാണ്. തിങ്കൾ രാത്രി എട്ടേകാലോടെയായിരുന്നു അപകടം. അടൂർ കെപി റോഡിലൂടെ വന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിലിടിച്ചശേഷം മറ്റൊരു ബസിലും കെഎസ്ആർടിസി ബസ് ഇടിച്ചു. കെഎസ്ആർടിസി ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.ബസ് ഡ്രൈവർക്ക് നിസാര പരുക്കേറ്റു.അപകടത്തിനുപിന്നാലെ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി.