Home Featured തലശ്ശേരി–ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിച്ചു

തലശ്ശേരി–ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിച്ചു

by admin

ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസിയുടെ എസി സീറ്റർ ബസ് സർവീസ് ആരംഭിച്ചു. തലശ്ശേരി ഡിപ്പോയ്ക്ക് അനുവദിച്ച ബസ് സ്പീക്കർ എ.എൻ.ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ മുഹമ്മദ് റഷീദ് പ്രസംഗിച്ചു. ദിവസവും രാത്രി 9.30ന് തലശ്ശേരിയിൽ‌ നിന്നും രാത്രി 9.45ന് ബെംഗളൂരുവിൽ നിന്നും ബസ് പുറപ്പെടും. 1060 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായി എന്റെ കെഎസ്ആർടിസി ആപ് വഴിയും റിസർവ് ചെയ്യാം. 50 സീറ്റാണ് ബസിൽ. എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് പോയിന്റ്, വൈഫൈ സംവിധാനം, വിഡിയോ ഓ‍ഡിയോ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്.

കാമുകിയുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച്‌ തീക്കൊളുത്തി കൊന്നു

നളന്ദയില്‍ കാമുകിയെ വിവാഹം ചെയ്യാൻ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച്‌ തീക്കൊളുത്തി കൊന്നു.പ്രതിയായ വികാസ് കുമാറിന്റെ രണ്ടാം ഭാര്യ സുനിത ദേവിയാണ് കൊല്ലപ്പെട്ടത്. സുനിതയ്ക്കും വികാസിനും ജനിച്ച രണ്ട് കുട്ടികളും പ്രസവസമയത്ത് തന്നെ മരണപ്പെട്ടു. പിന്നീട് വികാസ് തന്റെ കാമുകിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ സുനിത ദേവിയും വികാസ് കുമാറും തമ്മില്‍ വഴക്കുകള്‍ പതിവായി തുടങ്ങി. പരസ്പരമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെ സുനിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.

എന്നാല്‍ ദുർഗാ പൂജയ്ക്ക് മുൻപായി വികാസ് കുമാർ സുനിതയുടെ വീട്ടിലെത്തി അവരെ തിരികെ വിളിച്ചുകൊണ്ട് പോയി.പ്രശ്നങ്ങളെല്ലാം മാറിയെന്ന് സുനിതയുടെ വീട്ടുകാർ കരുതിയെങ്കിലും കാര്യങ്ങള്‍ ഒന്നും അപ്രകാരമായിരുന്നില്ല. ശനിയാഴ്ച പുലർച്ചയാണ് സുനിതാ ദേവിയുടെ വീട്ടുകാരുടെ ഫോണിലേക്ക് ഒരു കോള്‍ എത്തുന്നത്. മറുതലയ്ക്കല്‍ സുനിതയാണ് സംസാരിച്ചത്. വികാസ് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

പിന്നീട് അയാള്‍ പാചകവാതക സ്റ്റൗവിന്റെ വാല്‍വുകള്‍ തുറന്ന് ഗ്യാസ് തുറന്നുവിട്ട ശേഷം തീ കൊളുത്തിയെന്നും, താൻ രക്ഷപ്പെടില്ല ഉടനെ മരിക്കുമെന്നും സുനിത ഫോണിലൂടെ പറഞ്ഞു. ഇത്രയും പറഞ്ഞതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയെന്ന് സുനിതയുടെ സഹോദരൻ പറഞ്ഞു.വിവരം അറിഞ്ഞയുടനെ സുനിതയുടെ ബന്ധുക്കള്‍ ആ ഗ്രാമത്തിലെത്തി. അപ്പോഴേക്കും വികാസ് കുമാറും കുടുംബവും സുനിതയുടെ മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു. സുനിതയുടെ വീട്ടുകാർ വരുന്നത് കണ്ടതോടെ വികാസും കുടുംബവും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

പ്രതിയായ വികാസ് കുമാറും സുനിത ദേവിയുമായും തമ്മിലുള്ള വിവാഹം കഴിഞ്ഞത് 5 വർഷം മുൻപാണ്. എന്നാല്‍ വികാസ് കുമാർ, മുൻപ് ഒരു കല്യാണം കഴിച്ചിട്ടുണ്ടെന്നും ആ ബന്ധം ഇതുവരെ നിയമപരമായി വേർപ്പെടുത്തിയിട്ടില്ലെന്ന വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നുമാണ് കൊല്ലപ്പെട്ട സുനിതയുടെ പിതാവ് പറയുന്നത്. ഇതെല്ലാം അറിയാതെയാണ് മകളുമായുള്ള വിവാഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

You may also like

error: Content is protected !!
Join Our WhatsApp Group