കോഴിക്കോട്: കേരള സർക്കാർ നഗരസഭകളിൽ നട പ്പാക്കിയ കെ-സ്മമാർട്ട് സോഫ്റ്റ്വേർ കർണാടകയി ൽ നടപ്പാക്കുന്നു. കേരളത്തിൽ ഈ സോഫ്റ്റ്വേറി ന്റെ പ്രവർത്തനം വിലയിരുത്തിയ കർണാടക സർ ക്കാർ കെ-സ്മാർട്ട് സോഫ്റ്റ്വേർ അവിടെ നടപ്പാ ക്കാൻ ഇൻഫർമേഷൻ കേരളയുമായി ധാരണാപ ത്രത്തിൽ ഒപ്പുവച്ചു.
കേരളത്തിലെ അധികാര വികേന്ദ്രീകരണവും തദേ ശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും മ നസിലാക്കുന്നതിന് അഞ്ചാം കർണാടക ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. പി. നാരായണ സ്വാമി യുടെ നേതൃത്വത്തിലുള്ള സംഘം ഇക്കഴിഞ്ഞ മേയി ൽ കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. കർ ണാടക ഉന്നതതല സംഘവുമായി കേരള തദേശ വ കുപ്പുമന്ത്രി ചർച്ച നടത്തുകയും കേരളത്തിൻ്റെ മിക വുകൾ വ്യക്തമാക്കുകയും ചെയ്‌ിരുന്നു.
പൊതുവിതരണം, തദേശ സ്വയംഭരണം തുടങ്ങിയ മേഖലകളിൽ കേരളത്തിൻ്റെ ഒട്ടേറെ മാതൃകകൾ ക ർണാടക സർക്കാർ പകർത്തിയതിന്റെ അനുഭവങ്ങ ൾ കർണാടകസംഘം സന്ദർശനവേളയിൽ കേരള വുമായി പങ്കുവച്ചിരുന്നു.
കേരളത്തിലെ തദേശ സ്ഥാപനങ്ങൾക്കു വേണ്ടി ഇ ൻഫർമേഷൻ കേരള മിഷൻ തയാറാക്കിയതാണ് കെ-സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിം ഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാ ൻസ്ഫോർമേഷൻ) സോഫ്റ്റ്വേർ.
അപേക്ഷകൾ കടലാസിൽ സ്വീകരിക്കുന്ന പഴഞ്ചൻ രീതികൾ മാറ്റി സുതാര്യമായും കാലതാമസമില്ലാ തെയും സേവനം ലഭ്യമാക്കുന്ന കെ-സ്മാർട്ടിന്റെ മി കവാണ് കർണാടക പ്രതിനിധിസംഘത്തെ ആകർ ഷിച്ചത്.