Home Featured മൂന്നാമത് മഹാരാജ ട്രോഫി കെ.എസ്.സി.എ ട്വന്റി 20 ടൂർണമെന്റ് ആഗസ്റ്റ് 15 മുതല്‍

മൂന്നാമത് മഹാരാജ ട്രോഫി കെ.എസ്.സി.എ ട്വന്റി 20 ടൂർണമെന്റ് ആഗസ്റ്റ് 15 മുതല്‍

by admin

ബംഗളൂരു: മൂന്നാമത് മഹാരാജ ട്രോഫി കെ.എസ്.സി.എ ട്വന്റി 20 ടൂർണമെന്റ് ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബർ ഒന്നുവരെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.

ഐ.പി.എല്‍ താരങ്ങളായ മായങ്ക് അഗർവാള്‍, ദേവദത്ത് പടിക്കല്‍, വൈശാഖ് വിജയകുമാർ തുടങ്ങിയവർ വിവിധ ടീമുകള്‍ക്കായി ഇറങ്ങും.

നിലവിലെ ചാമ്ബ്യന്മാരായ ഹുബ്ലി ടൈഗേഴ്സ്, റണ്ണേഴ്സ് അപ്പായ മൈസൂർ വാരിയേഴ്സ് എന്നിവക്ക് പുറമെ, ഗുല്‍ബർഗ മിസ്റ്റിക്സ്, ബംഗളൂരു ബ്ലാസ്റ്റേഴ്സ്, മംഗളൂരു ഡ്രാഗണ്‍സ്, ശിവമൊഗ്ഗ ലയണ്‍സ് എന്നീ ടീമുകളും ലീഗ് അടിസ്ഥാനത്തില്‍ മാറ്റുരക്കും.

ചില കളിക്കാരെ നിലനിർത്താൻ അവസരം നല്‍കുന്നതിനൊപ്പം 700 കളിക്കാരടങ്ങുന്ന പൂളില്‍നിന്ന് ലേലവും നടക്കും. സംപ്രേഷണ സൗകര്യം കണക്കിലെടുത്ത് മുഴുവൻ മത്സരങ്ങളും ഇത്തവണ ബംഗളൂരുവില്‍തന്നെ നടത്തുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) പ്രസിഡന്റ് രഘുറാം ഭട്ട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group