ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുസ്ലിം വോട്ട് വേണ്ടെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കെ എസ് ഈശ്വരപ്പ.ശിവമൊഗ്ഗ സിറ്റിയില്‍ നിന്നുളള 60,000 ഓളം വരുന്ന മുസ്ലിംങ്ങളുടെ വോട്ട് ബിജെപിക്ക് വേണ്ട.ദേശസ്നേഹികളായ മുസ്ലിംങ്ങള്‍ തീര്‍ച്ചയായും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു.
ശിവമൊഗ്ഗയിലെ വിനോബ നഗറിലുളള മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വീട്ടില്‍ ലിംഗായത്ത്- വീരശൈവ സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കെ എസ് ഈശ്വരപ്പയുടെ പ്രതികരണം.ശിവമൊഗ്ഗയില്‍ നിന്നുളള എംഎല്‍എയാണ് കെ എസ് ഈശ്വരപ്പ.
ബിജെപിയുടെ ഭരണത്തില്‍ ഹിന്ദു സമുദായം സുരക്ഷിതരാണ്.ആരും ഹിന്ദുക്കളെ ആക്രമിക്കാന്‍ ധൈര്യപ്പെടില്ല.ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ സുരക്ഷിതരായിരിക്കില്ല എന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു.
ലിംഗായത്ത്-വീരശൈവ സമുദായം ബിജെപിയെ പിന്തുണക്കുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വീരേന്ദ്ര പാട്ടീലിനെ നീക്കിയതിലൂടെ കോണ്‍ഗ്രസ് ലിംഗായത്ത് സമുദായത്തെ അപമാനിച്ചു.ബിജെപി വലിയ വിജയം നേടുമെന്നും യെദ്യൂരപ്പ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകളില്‍ വന്‍ തൊഴിലവസരം; വമ്ബന്‍ ശമ്ബളവും ഉത്‌പന്നങ്ങളില്‍ കിഴിവടക്കം ആനുകൂല്യങ്ങളും
മുംബയ്: ആപ്പിള്‍ കമ്ബനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ സ്റ്റോറുകള്‍ മുംബയിലും ഡല്‍ഹിയിലുമായി കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
ഇപ്പോള്‍ ആപ്പിളിന്റെ സ്റ്റോറുകളിലേയ്ക്ക് ജീവനക്കാരെ തേടുകയാണ് കമ്ബനി. മുംബയിലെ സ്റ്റോറില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും നിയമനം ഇപ്പോഴും തുടരുകയാണ്.
ക്രിയേറ്റീവ്, ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ്, ഓപ്പറേഷന്‍ എക്‌സ്‌പെര്‍ട്ട്, ബിസിനസ് എക്‌സ്‌പേര്‍ട്ട് എന്നീ തസ്‌തികകളിലേയ്ക്കാണ് നിലവില്‍ നിയമനം നടക്കുന്നത്. അപേക്ഷിക്കുന്നവര്‍ക്ക് പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. ജോലിക്കായുള്ള വിദ്യാഭ്യാസ യോഗ്യത വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ഇരുകമ്ബനികളിലുമായി 170ല്‍ അധികം ജീവനക്കാരയാണ് ഇതുവരെ ആപ്പിള്‍ നിയമിച്ചത്. എം എസ് സി ഐ ടി, എം ബി എ, എഞ്ചിനീയര്‍മാര്‍, ബി സി എ, എം സി എ ബിരുദധാരികളെയാണ് കമ്ബനി ഇതുവരെ നിയമിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് വമ്ബന്‍ ശബളം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
റീട്ടെയില്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ഒരു ലക്ഷത്തിലധികം രൂപയാണ് കമ്ബനി ശമ്ബളമായി നല്‍കുന്നത്. ഇത് രാജ്യത്തെ മറ്റ് സംഘടിത റീട്ടെയില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്ബളത്തേക്കാള്‍ ഉയര്‍ന്നതാണ്. റീട്ടെയില്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് സ്റ്റോക്ക് ഗ്രാന്റുകള്‍, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, മതിയായ അവധികള്‍, വിദ്യാഭ്യാസത്തിനുള്ള സാമ്ബത്തിക സഹായം, ആപ്പിള്‍ ഉത്പന്നങ്ങളില്‍ കിഴിവ് എന്നിവയും കമ്ബനി നല്‍കുന്നു.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിനുള്ളില്‍ 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ആപ്പിള്‍ ബി.കെ.സി സ്റ്റോര്‍. മൂന്നു നിലയിലായാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്. ഈ സ്റ്റോറിനായി ആപ്പിള്‍ പ്രതിമാസം 42 ലക്ഷം രൂപ വാടകയായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
മുംബയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും ചേര്‍ന്ന ടാക്‌സികളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു സ്റ്റോറിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. സ്റ്റോറില്‍ 20ല്‍ അധികം ഭാഷകള്‍ സംസാരിക്കുന്ന നൂറിലധികം ജീവനക്കാര്‍ ഉണ്ടാകും. രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രവര്‍ത്തന സമയം. ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍, മാക്ക്ബുക്ക്, ആപ്പിള്‍ ടിവി, ആപ്പിള്‍ അനുബന്ധ ഉത്പന്നങ്ങള്‍ ഉള്‍പ്പടെ കമ്ബനി പുറത്തിറക്കുന്ന ഉപകരണങ്ങളെല്ലാം ഇവിടെ ലഭ്യമാവും.
ഡല്‍ഹിയിലാണ് ആപ്പിളിന്റെ രണ്ടാമത്തെ ഔദ്യോഗിക സ്‌റ്റോര്‍ തുറന്നത്.’ആപ്പിള്‍ സാകേത്’ എന്നാണ് ഡല്‍ഹി സ്റ്റോറിന് പേരിട്ടിരിക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ സ്വന്തം ഓണ്‍ലൈന്‍ സ്റ്റോര്‍ 2020ല്‍ തുറന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. അടുത്തകാലത്തായി ആപ്പിള്‍ ഐഫോണുകളുടെ വില്പനയില്‍ വലിയ വര്‍ദ്ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐഫോണുകളുടെ ഉത്പാദനം കമ്ബനി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.