ബെംഗളുരു: കെആർ പുരം-വൈറ്റ്ഫീൽഡ് മെട്രോ പാതയുടെ നിർമാണ തടസ്സങ്ങൾ നീങ്ങി. ബെന്നിഗനഹള്ളിയിൽ റെയിൽ പാതയുടെ മുകളിലൂടെയുള്ള പാലം നിർമാണം അവസാനഘട്ട ത്തിൽ. പരീക്ഷണ ഓട്ടം 2 മാസത്തിനകം ആരംഭിക്കും. 2.5 കി.മീ വരുന്ന ഈ പാത കൂടി പൂർത്തിയായാലേ നിലവിലുളള കെങ്കേരി ബയ്യപ്പനഹള്ളി ലൈനിൽ നിന്ന് വൈറ്റ്ഫീൽഡി ലേക്ക് കണക്ഷൻ ആകൂ. വൈറ്റ്ഫീൽഡ് മുതൽ കെആർപുരം വരെയുള്ള 13 കി.മീ. ദൂരത്തിൽ മെട്രോ പരീക്ഷണ ഓട്ടം ഒക്ടോബറിൽ ആരംഭിച്ചിരുന്നു.
പാലം നിർമാണത്തിനുള്ള അനുമതി വൈകിയതായിരുന്നു കെആർ പുരം – ബയ്യപ്പനഹള്ളി പാതയിലെ തടസ്സം.ബയ്യപ്പനഹള്ളി, കർമലാരാം സ്റ്റേഷനുകൾക്കിടയിലാണ് റെയിൽപാതയ്ക്ക് മുകളിലൂടെ ഇരുമ്പ് ഗർഡറുകൾ കൊണ്ട് മെട്രോയ്ക്കായി പാലം നിർമിച്ച്ത്. 550 മെട്രിക് ടൺ ഇരുമ്പ് ഉപയോഗിച്ച് 63.22 മീറ്റർ നീളത്തിലാണിത്. ബെംഗളൂരു സേലം റെയിൽപാതയിലെ വൈദ്യുതി ബന്ധം വരും ദിവസം വിച്ഛേദി ച്ച ശേഷമാണ് പാളങ്ങൾ സ്ഥാ പിക്കുക.കെആർ പുരം-വൈറ്റ്ഫീൽഡ് റീച്ചിൽ മെട്രോയുടെ വാണിജ്യ സർവീസ് അടുത്ത മാസം ആരംഭിക്കും. ബയ്യപ്പനഹള്ളിയിൽ നിന്ന് കെആർ പുരം വരെ ബിഎംടിസി ഫീഡർ ബസ് ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ബിഎംആർസി പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവില്‍ രാത്രി 11 മണിക്ക് ശേഷം വീടിന് പുറത്തിറങ്ങിയ ദമ്ബതികള്‍ക്ക് 1000 രൂപ ഫൈനടിച്ച പൊലീസുകാരെ പിരിച്ചുവിട്ടു
ബെഗംളൂരു: രാത്രി 11 മണിക്ക് ശേഷം വീടിന് പുറത്തിറങ്ങിയെന്ന് ആരോപിച്ച് ദമ്ബതികള്‍ക്ക് 1000 രൂപ പിഴ ചുമത്തിയ രണ്ടു പൊലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.ബെഗംളൂരുവിലാണ് സംഭവം. ഡിസംബര്‍ എട്ടിന് രാത്രി 12.30ഓടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ദമ്ബതികള്‍ക്ക് പിഴ ചുമത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെയും കോണ്‍സ്റ്റബിളിനെയുമാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.
സാമ്ബിഗെഹള്ളി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ്, കോണ്‍സ്റ്റബിള്‍ നാഗേഷ് എന്നിവരെയാണ് പിരിച്ചുവിട്ടത്. രണ്ട് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി സിറ്റി പോലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡി സ്ഥിരീകരിച്ചു.പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവര്‍ രണ്ടുപേരുമാണ് ദമ്ബതികളെ തടഞ്ഞ് പണം തട്ടിയത്. രാത്രി 11 മണിക്ക് ശേഷം പുറത്തിറങ്ങി കറങ്ങിയതിന് “പിഴ” ആയി 1000 രൂപ തട്ടിയെടുക്കുകയായിരുന്നു.
താമസസ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെവെച്ച് പോലീസ് തങ്ങളെ തടഞ്ഞുനിര്‍ത്തി ഐഡി കാര്‍ഡ് ചോദിക്കുകയും ബന്ധം, ജോലിസ്ഥലം, മറ്റ് വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ച് ചോദിക്കുകയും 11 മണിക്കുശേഷം പുറത്തിറങ്ങിയതിന് 3000 രൂപ പിഴ ഒടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഇരകളിലൊരാളായ കാര്‍ത്തിക് പത്രി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ഒടുവില്‍ പേടിഎം വഴി 1000 രൂപ നല്‍കേണ്ടി വന്നതായും ഇയാള്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇവര്‍ പണം തട്ടിയെടുത്ത് പേടിഎം വഴി കൈപ്പറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായതായും ഇതോടെ ഇരുവരെയും സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയുമായിരുന്നുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.