ബംഗളുരു : കോവിഡ് കിടക്ക വിവാദം പുറത്തുവിട്ടതിനു പിന്നാലെ ബംഗളുരു അർബൻ എം പി തേജസ്വി സൂര്യയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ പൊട്ടിത്തെറിച്ചു കൊണ്ട് കർണാടക പ്രദേശ് കൊണ്ഗ്രെസ്സ് കമ്മറ്റി പ്രസിഡന്റ് ഡി കെ ശിവ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു
“തേജസ്വിയും കൂട്ടരും ആദ്യം പുറത്തു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷമായിരുന്നു പക്ഷെ
പിന്നീട് 17 പേരുടെ ലിസ്റ്റ് വായിച്ചപ്പോൾ അദ്ദേഹത്തിന് നിയമപരമായ ഒരു വിവരവുമില്ലെന്നു ബോധ്യമായി , മുമ്പൊരിക്കൽ ടയർ പഞ്ചർ കടകൾ നടത്തുന്നതിനും അത്തരം ജോലി ചെയ്യുന്നതിലും അയാൾ മുസ്ലിം സമൂഹത്തെ പരിഹസിച്ചിരുന്നു.തീവ്രവാദികളുടെ ഒളിത്താവളം എന്നാണ് അദ്ദേഹം ബെംഗളൂരുവിനെ വിശേഷിപ്പിച്ചത്.അത്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകണം. അല്ലാത്തപക്ഷം മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കട്ടെ. ഞങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി ഞങ്ങൾ പോരാടും” അദ്ദേഹം പറഞ്ഞു
ബംഗളൂരുവില്‍ ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് കൂടിയായ തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരം കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു .മുസ്ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര് എന്നിവര്‍ക്കൊപ്പമാണ് ബംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ കോവിഡ് വാര് റൂമിലേക്ക് കയറിച്ചെന്നത്.‘ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ‘ജിഹാദികള്‍ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള്‍ പറയുന്നുണ്ട്. കോവിഡ് വാര് റൂമിലെ ‘തീവ്രവാദികള്‍’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
കോവിഡ് വാര്‍ഡില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്ലിങ്ങള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കോവിഡ് വാര്‍ഡില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും തന്നെ ഇല്ല.
- കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
- കർണാടകയിൽ മെയ് 12 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കുന്നു – യെദ്യൂരപ്പ
- കണ്ണൂർ ചാല ബൈപാസിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു
- കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍
- ചികിത്സയിലുള്ളത് മൂന്നുലക്ഷത്തിൽപ്പരം രോഗികൾ; ഭീതിയുടെ മുൾമുനയിൽ ബെംഗളൂരു
- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
- കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർ