കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശി 39കാരിയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ഒരു മാസത്തോളമായി ഐസിയുവില്‍ ചികിത്സയിലായിരുന്നു.അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളുമായാണ് യുവതി ആശുപത്രിയില്‍ ചികിത്സതേടിയത്. വിദേശത്ത് നിന്നെത്തിച്ച മരുന്നുകള് അടക്കം നല്‍കി ചികിത്സ നടത്തിയെങ്കിലും രോഗം വഷളാകുകയായിരുന്നു.
എന്താണ് മസ്തിഷ്ക ജ്വരം: പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (PAM) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. ഇത് സ്വതന്ത്രമായി ജീവിക്കുന്ന അമീബ അല്ലെങ്കില്‍ ഏകകോശ ജീവിയാണ്. ലോകമെമ്ബാടുമുള്ള ചൂടുള്ള ശുദ്ധജലത്തിലും മണ്ണിലുമാണ് നെഗ്ലേരിയ ഫൗളേരി ജീവിക്കുന്നത്. ഇത് മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് മനുഷ്യരെ ബാധിക്കുന്നത്.
115°F (46°C) വരെയുള്ള ഉയർന്ന ഊഷ്മാവ് അതിൻ്റെ വളർച്ചയ്ക്ക് അനുകൂലമാണ്. ചൂടുള്ള ചുറ്റുപാടുകളില്‍ ഇതിന് ഹ്രസ്വകാലത്തേക്ക് അതിജീവിക്കാൻ കഴിയും. തടാകങ്ങള്‍, നദികള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പ്ലാഷ് പാഡുകള്‍, സർഫ് പാർക്കുകള്‍ അല്ലെങ്കില്‍, മോശമായി പരിപാലിക്കപ്പെടാത്തതോ കുറഞ്ഞ അളവില്‍ ക്ലോറിനേറ്റ് ചെയ്തതോ ആയ മറ്റ് വിനോദ പാർക്കുകള്‍ എന്നിവിടങ്ങളിലെ ചൂടുള്ള ശുദ്ധജലത്തില്‍ ഈ അപകടകാരിയായ അമീബയെ കാണാം.
ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?പ്രാരംഭ ഘട്ടത്തില്‍ തലവേദന, പനി, ഓക്കാനം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. പിന്നീട്, രോഗിക്ക് കഴുത്ത് ഞെരുക്കം ഉണ്ടാകുകയും ആശയക്കുഴപ്പം, അപസ്മാരം, ഭ്രമാത്മകത എന്നിവ അനുഭവപ്പെടുകയും കോമ അവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യാം. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് പ്രകാരം, “പിഎഎം ഉള്ള മിക്ക ആളുകള്‍ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു മുതല്‍ 18 ദിവസത്തിനുള്ളില്‍ മരിക്കുന്നു. ഇത് സാധാരണയായി 5 ദിവസത്തിന് ശേഷം കോമയിലേക്കും മരണത്തിലേക്കും നയിക്കുന്നു,” എന്നാണ് കണ്ടെത്തല്‍.