കോഴിക്കോട് സ്വദേശിയായ വിദ്യാർഥി ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥി കോഴിക്കോട് മേമുണ്ട തടത്തില്‍ മീത്തല്‍ (കൃഷ്ണ കൃപ) പുരുഷോത്തമന്റെ മകൻ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്.
വ്യാഴാഴ്ച രാവിലെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തില്‍ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം കേരള സമാജം ആംബുലൻസില്‍ നാട്ടിലേക്ക് കൊണ്ടുപോയി.പിതാവ് പുരുഷോത്തമൻ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ റിട്ട. അധ്യാപകനും മാതാവ് പ്രീത മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്കൂള്‍ റിട്ട. അധ്യാപികയുമാണ്. സഹോദരി: അനഘ. സഹോദരി ഭർത്താവ്: അഖില്‍ വയനാട്. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.
മദ്യലഹരിയില്‍ ഏഴ് വര്‍ഷം പഴക്കമുള്ള മൃതദേഹ പുറത്തെടുത്ത് സെല്‍ഫിയെടുക്കാൻ യുവാവിൻ്റെ ശ്രമം; അവസാനം പോലീസ് പിടിയില്‍
മൃതദേഹം പുറത്തെടുത്ത് അതിനൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പശ്ചിമ ബംഗാളിലെ മേദിനിപൂരില്‍ ഏഴ് വർഷം മുമ്ബ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത അതിൻ്റെ അസ്ഥികൂടത്തിനൊപ്പം നിന്ന് സെല്ഫിയെടുക്കാനാണ് യുവാവ് ശ്രമിച്ചത്.മദ്യലഹരിയിലായിരിന്നു യുവാവിൻ്റെ പാരാക്രമം. തുടർന്ന് നാട്ടുകർ ഇടപ്പെട്ടത്, തുടർന്ന് യുവാവിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ശേഷം പോലീസെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നുമേദിനിപൂർ സ്വദേശി പ്രഭാകർ എന്ന യുവാവിനെ പോലീസ് പിടികൂടിയത്.
ഏഴ് വർഷം മുമ്ബ് മരിച്ച ഒരു പ്രദേശവാസിയായ സ്ത്രീയുടെ അസ്ഥികൂടമാണ് യുവാവ് പുറത്തെടുത്തത്. അസ്ഥികൂടം പുറത്തെടുത്ത് സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ഇയാളെ കൈയ്യോടെ പിടികൂടിയത്. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ ഇയാളെ കൈയ്യേറ്റം ചെയ്തിരുന്നു. യുവാവിനെ പോലീസിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചതോടെ നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായതായിട്ടാണ് റിപ്പോർട്ട്.തുടർന്നുണ്ടായ സംഘർഷത്തില്‍ പോലീസുകാർക്ക് നേരെ പ്രദേശവാസികള്‍ കല്ലെറിയുകയും മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിയായ പ്രഭാകറിനും പരിക്കേറ്റു. ഇയാള്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രഭാകർ മുമ്ബ് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്ന് മദ്യപാനത്തെ തുടർന്നാണ് പിരിച്ചുവിട്ടതെന്ന് പോലീസ് പറയുന്നു. എന്നാല്‍ എന്തിനാണ് ഇയാള്‍ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല