Home covid19 കർണാടക: കോവിഡ് മൂന്നാം തരംഗം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുട്ടികൾക്കായി പ്രത്യേക ആശുപത്രികൾ

കർണാടക: കോവിഡ് മൂന്നാം തരംഗം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുട്ടികൾക്കായി പ്രത്യേക ആശുപത്രികൾ

by admin

ബെംഗളൂരു: മൂന്നാം കോവിഡ് തരംഗം കുട്ടികളിലായിരിക്കും ഏറ്റവും ആഘാതങ്ങൾ സൃഷ്ടിക്കുകയെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കുട്ടികൾക്കായി പ്രത്യേക ആശുപത്രികൾ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി സെന്ററുകൾ കുട്ടികൾക്കായുള്ള ആശുപത്രികളാക്കി മാറ്റുന്നതിന് ഫണ്ട് അനുവദിച്ചതായി മന്ത്രി പറഞ്ഞു.

കർണാടകയിൽ ലോക്ക്ഡൗണ്‍ ജൂൺ 7 വരെ നീട്ടി

രോഗവ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത എല്ലാ ആശുപത്രികളിലും കിടക്കകളുടെ എണ്ണത്തിൽ വർധനവ് വരുത്തിയിട്ടുണ്ട്. 1970 ഓക്സിജൻ കിടക്കകൾ, 1445 ഐസിയു, 2059 വെന്റിലേറ്ററുകൾ എന്നിവ കോവിഡ് ചികിത്സക്കായി സംസ്ഥാനത്ത് ഉണ്ട്.

മൂന്നാം തരംഗ മുന്നറിയിപ്പിനെ തുടർന്ന് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത ഓക്സിജൻ വിതരണം വർധിപ്പിക്കാൻ 32 ഓക്സിജൻ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളുടെ ആവശ്യം നിറവേറ്റുന്നതിനായി പ്രതിദിനം 1015 ടൺ ദ്രവീകൃത ഓക്സിജൻ ശേഖരിക്കുന്നുണ്ട്. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മൃതദേഹങ്ങൾ ശ്മശാനത്തിലെത്തിക്കാനും തയ്യാറാവാത്ത ആംബുലൻസ് ഡ്രൈവർമാർക്കെതിരെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group