Home Featured ഞാൻ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു’;ബെംഗളൂരു ദുരന്തത്തിൽ മൗനം വെടിഞ്ഞ് വിരാട് കോഹ്ലി

ഞാൻ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു’;ബെംഗളൂരു ദുരന്തത്തിൽ മൗനം വെടിഞ്ഞ് വിരാട് കോഹ്ലി

by admin

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ ആൾക്കൂട്ട ദുരന്തത്തില്‍ മൂന്ന് മാസത്തിന് ശേഷം പ്രതികരിച്ച് വിരാട് കോഹ്ലി. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഒരു പ്രിയപ്പെട്ട നിമിഷമായിരിക്കേണ്ടിയിരുന്ന ഒരുദിനം 11 പേരുടെ മരണത്തിൽ കലാശിച്ചതിൽ ദുഃഖണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഹ്ലിയുടെ വാക്കുകൾ ആർബിസിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് പങ്കുവച്ചിരിക്കുന്നത്

ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ദാരുണ സംഭവവമായി മാറിയതിൽ ദുഃഖമുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ ആരാധകർക്കും വേണ്ടി ഞാൻ ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുകയായിരുന്നു. നിങ്ങളുടെ നഷ്ടം ഞങ്ങളുടേത് കൂടിയാണ്.കരുതലോടെയും ബഹുമാനത്തോടെയും ഉത്തരവാദിത്തത്തോടെയും ഒരുമിച്ച് മുന്നോട്ട് പോകാമെന്നും കോഹ്ലി പറഞ്ഞു

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ട 11 ആരാധകരുടെ കുടുംബങ്ങൾക്ക് ‘ആർ‌സി‌ബി കെയേഴ്‌സ്’ എന്ന പദ്ധതിയുടെ ഭാഗമായി ഫ്രാഞ്ചൈസി 25 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കഴിഞ്ഞ മാസം ആർ‌സി‌ബി പ്രഖ്യാപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group