ബംഗളൂരു: ( 21.04.2021) കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും കര്‍ണാടക ഹൈകോടതിയെ ധരിപ്പിച്ച് ബിനീഷ് കോടിയേരി.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോസ്ഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍, നാലാം പ്രതിയായ ബിനീഷ് സമര്‍പിച്ച ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണിത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ടിഫികെറ്റും അഡ്വ.കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ബിനീഷ് ഹാജരാക്കി.
അതേസമയം ഇഡിയെ പ്രതിനിധീകരിക്കുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ ഹാജരായിരുന്നില്ല. തടസവാദം ഉടന്‍ സമര്‍പിക്കാമെന്ന് ഇദ്ദേഹത്തിന്റെ പ്രതിനിധി കോടതിയെ അറിയിച്ചു. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു നടപടിക്രമങ്ങള്‍. ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈകോടതി 22-ന് വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച കേസില്‍ ഹൈകോടതി വാദം കേട്ടപ്പോള്‍ ബിനീഷിനുവേണ്ടി അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരായി. വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) എതിര്‍വാദം കോടതി കേള്‍ക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റുചെയ്തത്. നവംബര്‍ 11-നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ടടച്ച് തമിഴ്‌നാട് പോലീസ്
നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) കുറ്റപത്രത്തില്‍ ബിനീഷിനെ പ്രതിചേര്‍ക്കുമെന്നാണ് ഇഡി കരുതിയതെന്നും എന്നാല്‍, നാലുദിവസം ചോദ്യം ചെയ്തിട്ടും ബിനീഷിനെ പ്രതിചേര്‍ത്തില്ലെന്നും അഭിഭാഷകരിലൊരാളായ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ഇഡി കുറ്റപത്രം നല്‍കിയശേഷമാണ് എന്‍സിബി കുറ്റപത്രം സമര്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു.