ബംഗളുരു: ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.കാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ പ്രധാന വാദം.
കോടതി ആദ്യ കേസായാണ് ഇത് പരിഗണിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് 204 ദിവസം പിന്നിട്ടു.
മലയാളി യുവതി ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
എന്നാല്‍ ഇഡിയ്‌ക്ക് വേണ്ടി കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഇത് ശക്തമായി എതിര്‍ത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം നേടാന്‍ നിയമമില്ലെന്നാണ് അന്നത്തെ ഹര്‍ജിയില്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇന്ന് ഇഡിയുടെ വാദമാണ് ഇന്ന് നടക്കുക.