Home Featured കൊച്ചുവേളി– മംഗളൂരു സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി

കൊച്ചുവേളി– മംഗളൂരു സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി

by admin

ക്രിസ്മസ്, ന്യൂഇയർ അവധി പ്രമാണിച്ച് കേരളത്തിലെ ട്രെയിനുകളിൽ തിരക്കുകൾ വർദ്ധിക്കുന്നതിനിടെ റെയിൽ‌വേയുടെ ക്രൂരത. കൊച്ചുവേളി– മംഗളൂരു സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. 26, 28 തീയതികളിൽ കൊച്ചുവേളിയിലേക്കുള്ള സർവീസും, 27, 29 തീയതികളിൽ മംഗളൂരുവിലേക്കുള്ള സർവീസുമാണ് റദ്ദാക്കിയത്.സംസ്ഥാനത്തിനുള്ളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമായ ട്രെയിൻ സർവീസ് ആണ് ഇത്. മംഗളൂരുവിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്നു വെള്ളി, ഞായർ ദിവസങ്ങളിലുമായതിനാൽ അന്യ ജില്ലകളിൽ ജോലി ചെയ്യുന്നവർക്കും മറ്റും ഏറെ ഉപകാരപ്രദമാണ് ഈ ട്രെയിൻ.

വൈകിട്ട് 5.30ന് മാവേലി എക്സ്പ്രസ്, 6.15ന് മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ കഴിഞ്ഞാൽ മംഗലാപുരത്ത് നിന്നും കേരളത്തിലേക്ക് യാത്രാമാർഗമായിരുന്നു രാത്രി 7.30ന് പുറപ്പെട്ടിരുന്ന സ്പെഷ്യൽ ട്രെയിൻ. ഈ ട്രെയിൻ പ്രതിദിന സർവീസാക്കി ഉയർത്തണമെന്ന യാത്രക്കാരുടെ ആവശ്യം ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ റദ്ദാക്കിയത്. നിരവധി യാത്രക്കാർ വെയ്റ്റിങ്ങ് ലിസ്റ്റിലും ഉണ്ടായിരുന്ന സർവീസാണ് റദ്ദാക്കിയത്.മലബാറിലേക്കും തിരിച്ചും ടിക്കറ്റ് കിട്ടാനില്ലാത്ത ഈ അവധിക്കാലത്ത് യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നതാണ് റെയിൽവേയുടെ ഈ തീരുമാനം.

മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപനം മുബൈ എൽടിടിയിൽ നിന്ന് തിരുവന്തപുരം നോർത്ത് (കൊച്ചുവേളി) യിലേക്കാണ് ട്രെയിൻ.മുബൈയിലെ മലയാളികള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ നീക്കം.ഡിസംബര്‍ 19,26, ജനുവരി 2, ജനുവരി 9 തീയതികളിൽ വൈകിട്ട് നാല് മണിക്ക് ട്രെയിൻമുബൈ എൽടിടിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടും.

കൊച്ചുവേളിയിൽ നിന്ന് ഡിസംബര്‍ 21,28, ജനുവരി 4, 11 തീയതികളിൽ വൈകിട്ട് 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിൻ തിരിച്ച് പുറപ്പെടും.കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.കോട്ടയം വഴിയായിരിക്കും ട്രെയിൻ തിരുവനന്തപുരം നോര്‍ത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group