Home Featured കെ.എൻ.എസ്.എസ് വാര്‍ഷിക യോഗം ഏഴിന്

കെ.എൻ.എസ്.എസ് വാര്‍ഷിക യോഗം ഏഴിന്

by admin

ബംഗളൂരു: കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 10ന് കരയോഗം ഓഫിസില്‍ നടക്കും. പ്രസിഡന്റ് ശ്രീകുമാർ കുറുപ്പ് അധ്യക്ഷത വഹിക്കും. മഹിളാവിഭാഗം ഐശ്വര്യയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വൈകീട്ട് 3.30ന് കരയോഗം ഓഫിസില്‍ ചേരും.

ദാസറഹള്ളി കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 9.30ന് സന്തോഷ് നഗറിലെ കരയോഗം ഓഫിസില്‍ നടക്കും. പ്രസിഡന്റ് ആർ. അനില്‍ അധ്യക്ഷതവഹിക്കും.

ചന്ദാപുര കരയോഗം, മഹിളാ വിഭാഗം ദശമി, യുവജന വിഭാഗം എന്നിവയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഞായറാഴ്ച വൈകീട്ട് മൂന്നിന് ഹെന്നഗര ഗേറ്റിലെ റസ്റ്റാറന്റ് ഹാളില്‍ നടക്കും. പ്രസിഡന്റ് കെ. കേശവൻകുട്ടി അധ്യക്ഷത വഹിക്കും. ഇന്ദിരാ നഗർ കരയോഗത്തിന്റെയും മഹിളാ വിഭാഗം, യുവജന വിഭാഗം എന്നിവയുടെയും വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 10.30ന് ഇന്ദിരാനഗർ ഇ.സി.എ ക്ലബ് ഹാളില്‍ നടക്കും. പ്രസിഡന്റ് സനല്‍ കെ. നായർ അധ്യക്ഷതവഹിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group