Home കർണാടക പട്ടത്തിന്റെ ചരട് കഴുത്തറത്തു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

പട്ടത്തിന്റെ ചരട് കഴുത്തറത്തു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

by admin

ബെംഗളൂരു പട്ടത്തിൻ്റെ മൂർച്ചയേറിയ ചരട് കഴുത്തിൽക്കു ടുങ്ങി ബൈക്ക് യാത്രികന് ദാ രുണാന്ത്യം. കർണാടകത്തിലെ ബീദർ ജില്ലയിലെ ചിതഗൊപ്പ താലൂക്കിലെ താലമടഗി ഗ്രാമ ത്തിലാണ് സംഭവം. സഞ്ജുകു മാർ ഗുണ്ടപ്പ ഹൊസമണി (48) ആണ് മരിച്ചത്.ബുധനാഴ്ച സംക്രാന്തി അവധി യോടനുബന്ധിച്ച് ഹുംനാബാദിലെ റെസിഡൻഷ്യൽ സ്കൂളിൽനി ന്ന് മകളെ വീട്ടിലേക്ക് കൂട്ടിക്കൊ ണ്ടുവരാൻ പോകുന്നതിനിടയി ലാണ് സഞ്ജുകുമാർ അപകട ത്തിൽപ്പെട്ടത്.ബൈക്കോടിക്കുന്നതിനിടെ അപ്രതീക്ഷിതമായി പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങുകയാ യിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബൈക്കിൽ നിന്നുവീണ സഞ്ജുകുമാറിന്റെ കഴുത്തിലെ മുറിവിൽനിന്ന് ചോരവാർന്ന താണ് മരണകാരണമെന്നുപ റയുന്നു. സഞ്ജുകുമാറിന് ഭാര്യ യും ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്.മകരസംക്രാന്തി ആഘോഷ ത്തിൽ പട്ടംപറത്തൽ ഈ പ്രദേ ശങ്ങളിൽ പതിവാണ്. ആഘോ ഷത്തിന്റെ ഭാഗമായി പറത്തിയ പട്ടങ്ങളിലൊന്നിൻ്റെ ചരടാണ് അപകടത്തിനിടയാക്കിയത്-മഞ്ച എന്നപേരിലറിയപ്പെടുന്ന ഗ്ലാസിന്റെ പൊടി പൊതിഞ്ഞ മൂർച്ചയേറിയ ചരടാണ് അപകട മുർചയേറിം മുണ്ടാക്കിയത്. ഇതിൻ്റെ ഉപയോ ഗം നിരോധിച്ചതാണ്. പക്ഷേ ഉത്സവങ്ങളിലും മത്സരങ്ങളി ലും പലരും ഇത് ഉപയോഗിച്ചു. വരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group