ദുല്‍ഖര്‍ സല്മാൻ ചിത്രം കിങ് ഓഫ് കൊത്ത ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് കിങ് ഓഫ് കൊത്ത സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇൻഷ്യല് കളക്ഷന്‍ പുറമെ ബോക്സ്ഓഫീസില്‍ മറ്റൊരു ചലനം സൃഷ്ടിക്കാൻ സാധിക്കാതെ പോയി.
അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്ബൻ വിനോദ്, ഷമ്മി തിലകൻ, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
40 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ജേക്സ് ബിജോയ്ക്കൊപ്പം ഷാൻ റഹ്മാനും ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത. സംഘട്ടനം: രാജശേഖര്‍, തിരക്കഥ: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷൻ കണ്ട്രോളര്: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.