Home Featured ‘കിംഗ് ഓഫ് കൊത്ത’ ഒടിടി റിലീസ്

‘കിംഗ് ഓഫ് കൊത്ത’ ഒടിടി റിലീസ്

by admin

ഈ വര്‍ഷത്തെ ഓണം റിലീസായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ വൻ ബജറ്റിലൊരുങ്ങിയ ‘കിംഗ് ഓഫ് കൊത്ത.സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ‘കിംഗ് ഓഫ് കൊത്ത’യുടെ സംവിധാനം നിര്‍വഹിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ചതികളില്‍ ഇടറി രാജ്യം ഉപേക്ഷിച്ചുപോയ കൊത്തയുടെ രാജാവിന്റെ കഥയും കാലത്തിന്റെ കണക്കുതീര്‍ക്കലുമാണ് അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാനമായ കിംഗ് ഓഫ് കൊത്ത പറയുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ‘കിംഗ് ഓഫ് കൊത്ത’യുടെ ഒടിടി അവകാശം നേടിയത്. നേരത്തേ സെപ്റ്റംബര്‍ 22ന് ചിത്രം ഒടിടിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ സെപ്‍തംബര്‍ 28നോ 29നോ ആയി ചിത്രത്തിന്റെ ഒടിടി റിലീസ് പ്രതീക്ഷിക്കാം എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group