ബ്രിട്ടനിലെ ചാള്‍സ് രാജാവ് ചികിത്സയ്ക്കായി ബെംഗളുരുവിലെത്തി. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററിലാണ് ബ്രിട്ടീഷ് രാജാവ് എത്തിയത്.അർബുദ ചികിത്സയ്ക്കായാണ് ചാള്‍സ് രാജാവ് സൗഖ്യയിലെത്തിയത്.രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എത്തിയതെങ്കിലും സ്വകാര്യസന്ദർശനമായതിനാല്‍ മറ്റു പരിപാടികള്‍ ഇല്ല.
ഈ മാസം 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രല്‍ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുന്നയാളാണ് സൗഖ്യ മെഡിക്കല്‍ ഡയറക്ടർ ഡോ. ഐസക് മത്തായി നൂറനാല്‍. ചാള്‍സ് രാജാവും ഭാര്യയും പതിവായി സൗഖ്യയില്‍ ചികിത്സ തേടാറുമുണ്ട്. 2019 നവംബറില്‍ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാള്‍സ് ഇതിനു മുൻപ് ബെംഗളൂരുവിലെത്തിയത്.
നിങ്ങളുടെ എംപിയല്ല’ പരാമര്‍ശത്തില്‍ പണി! സുരേഷ് ഗോപിക്കെതിരെ മോദിക്ക് പരാതി നല്‍കി ബിജെപി പ്രവര്‍ത്തകൻ, ‘നിവേദനം നല്‍കാനെത്തിയവരെ അധിക്ഷേപിച്ചു’
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി ബി ജെ പി പ്രാദേശിക നേതാവ്. ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്.വെളളിയാഴ്ച ചങ്ങനാശേരിയില്‍ നടന്ന പാർടി പരിപാടിക്കിടെ സുരേഷ് ഗോപി അപമാനിച്ചെന്നാണ് പരാതി.നിവേദനം നല്‍കാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചതായും പരാതിയില്‍ പരാമർശിക്കുന്നു.
പരിപാടിയില്‍ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയില്‍ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കണ്ണൻ പായിപ്പാട് പറയുന്നു. സുരേഷ് ഗോപിയുടെ പെരുമാറ്റം പ്രവർത്തകർക്കും അണികള്‍ക്കുമിടയില്‍ മാനക്കേട് ഉണ്ടാക്കിയതായും പരാതിയിലുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കണ്ണന്‍ പായിപ്പാട് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.