Home Featured ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകൻ മര്‍ദിച്ച അഞ്ചുവയസ്സുകാരൻ മരിച്ചു

ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകൻ മര്‍ദിച്ച അഞ്ചുവയസ്സുകാരൻ മരിച്ചു

by admin

ഹൈദരാബാദ്: ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ അധ്യാപകൻ മര്‍ദിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചുവയസ്സുകാരനായ വിദ്യാര്‍ഥി മരിച്ചു. രാമന്തപൂര്‍ വിവേക് നഗറിലെ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥി ഹേമന്ത് ആണ് മരിച്ചത്.

ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നുവത്രെ. സ്‌കൂളില്‍ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group