ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായികൊണ്ടിരിക്കുന്നത്.ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ തലയിട്ട് അപകടയാത്ര നടത്തിയ ആറു വയസുകാരന് കമ്ബിയില്‍ തലയിടിച്ച് പരിക്ക് പറ്റുന്നതായാണ് വീഡിയോയില്‍ ഉള്ളത്. ശനിയാഴ്ചയായിരുന്നു സംഭവം. റോഡ് സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ആശങ്കകള്‍ ഇത് ഉയർത്തിയിട്ടുണ്ട്. അടുത്ത തവണ നിങ്ങളുടെ കുട്ടികളെ സണ്‍റൂഫിലൂടെ നോക്കാൻ വിടുമ്ബോള്‍, ഒരിക്കല്‍ കൂടി ചിന്തിക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചത്.
ബെംഗളൂരുവിലെ വിദ്യാരണ്യപുരയിലാണ് സംഭവം. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയെ സണ്‍റൂഫിന് മുകളില്‍ നിർത്തി അമിതവേഗത്തില്‍ പോകുന്ന കാറിന്റെ ദൃശ്യങ്ങള്‍ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. വീഡിയോ മോട്ടോർവാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനമോടിച്ചയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ സഹോദരീ ഭർത്താവാണ് വാഹനമോടിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയും വാഹനത്തിലുണ്ടായിരുന്നു.”
ആ കുട്ടിയോട് എനിക്ക് വളരെ സഹതാപം തോന്നുന്നു. അപകടങ്ങളെക്കുറിച്ച് അവന് അറിയില്ല എന്ന് കരുതുന്നത് ഹൃദയഭേദകമാണ്. ഒരു രക്ഷിതാവ് അല്ലെങ്കില്‍ ഡ്രൈവർ എന്ന നിലയില്‍, നമ്മുടെ കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, അതായത് നമ്മള്‍ വാഹനമോടിക്കുമ്ബോള്‍ ആരെയും മേല്‍ക്കൂര തുറക്കാൻ അനുവദിക്കരുത്. ഇത് അപകടസാധ്യത ഒഴിവാക്കും,” ഒരു ഉപയോക്താവ് എഴുതി