ബെംഗളൂരു : കാറിൻ്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്ത കുട്ടിയുടെ തല മേല്‍ക്കൂരയിലിടിച്ച് ഗുരുതരമായ അപകടം.കളിച്ചും ചിരിച്ചും തല പുറത്തിട്ട് യാത്ര ചെയ്ത കുട്ടി പെട്ടെന്ന് കാറിനുള്ളിലേക്ക് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അപകടകരമായ ഈ യാത്രാരീതിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ ആണിത്.റോഡിലൂടെ വാഹനം മുന്നോട്ട് പോകുമ്ബോള്‍ ഒരു കുട്ടി കാറിൻ്റെ സണ്‍റൂഫ് (Sunroof) അഥവാ മേല്‍ക്കൂരയിലെ ചില്ല് പാളിയിലൂടെ തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
കുട്ടി മേല്‍ക്കൂരയ്ക്ക് മുകളിലുള്ള തടസ്സത്തെക്കുറിച്ച് ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടിയുടെ തല മേല്‍ക്കൂരയിലിടിച്ച് ശക്തമായ ആഘാതത്തില്‍ കാറിനുള്ളിലേക്ക് വീഴുന്നു. ഇടിയുടെ ആഘാതത്തില്‍ ആളുകള്‍ പരിഭ്രാന്തരാകുന്നതും വീഡിയോയില്‍ കാണാം.ഈ സംഭവം കാർ യാത്രയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലാണ്. കാറിൻ്റെ വേഗത എത്ര കുറവാണെങ്കില്‍ പോലും സണ്‍റൂഫിലൂടെ പുറത്തേക്ക് തലയിടുന്നതും കൈകള്‍ പുറത്തിടുന്നതും ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ഈ സംഭവത്തെക്കുറിച്ച് അധികൃതർക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ഡ്രൈവർമാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.