ബെംഗളുരു:വ്യവസായ സംരംഭ ങ്ങൾക്ക് 10 വർഷത്തേക്ക് ഭൂമി പാട്ട ത്തിന് നൽകാനുള്ള നടപടിയുമായി കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡ് (കെഐഎ ഡിബി). 2 വർഷത്തിനുള്ളിൽ ലാഭകര മായി മാറുന്ന സംരംഭങ്ങൾക്കാണ് ഭൂമി കൈമാറുകയെന്ന് വ്യവസായ മന്ത്രി മുരുകേശ് നിറാനി പറഞ്ഞു.
കൂടുതൽ വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് സർക്കാർ നയം. നിലവിൽ 2 ഏക്കർ വരെ ഭൂമിച്ച് 99 വർഷത്തേക്കാണ് പാട്ടത്തിന് നൽ കുന്നത്.
ഈ ഭൂമി വിൽക്കാൻ അനുമതിയില്ല. കൂടുതൽ ചെറുകിട സംരംഭങ്ങൾ ക്ക് നിക്ഷേപം നടത്താൻ സഹായിക്കുന്നതിനാണ് 10 വർഷ പാട്ടക്കരാർ .
ചെറുകിട യൂണിറ്റുകൾക്ക് ഭൂമി ലഭി ച്ചു 3 വർഷത്തിനുള്ളിലും വൻകിട യൂണിറ്റുകൾ 5 വർഷത്തിനുള്ളിലും ഉത്പാദനം തുടങ്ങണം.10 വർഷങ്ങൾക്ക് ശേഷം ഭൂമി അന്നത്തെ വിപണി വില അനുസരിച്ചു വാങ്ങുന്നതിനും സൗകര്യമുണ്ടാകും