ചെന്നൈ| സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടിയു ബി.ജെ.പി നേതാവും ദേശീയ വനിത കമ്മീഷന് അംഗവുമായ ഖുശ്ബു സുന്ദര്‍. എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് ഖുശ്ബു പറഞ്ഞത്.
ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നത് തന്റെ അവകാശമാണെന്ന് കരുതിയ ഒരാളായിരുന്നു തന്റെ പിതാവെന്ന് ഖുശ്ബു പറഞ്ഞു. ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്ബോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. ഏറ്റവും മോശമായ ദാമ്ബത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നു പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിനെ ദൈവതുല്യമായി കണക്കാക്കുന്ന ഒരു ചുറ്റുപാടില്‍ അമ്മയെ കണ്ടതിനാല്‍ അമ്മ എന്നെ വിശ്വസിക്കില്ല എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നെന്ന് ഖുശ്ബു പറഞ്ഞു. എന്നാല്‍ 15 വയസ്സായപ്പോള്‍ എല്ലാം സഹിച്ചത് മതിയെന്ന് ഞാന്‍ കരുതി. പിതാവിനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായി. 16 വയസ്സ് ആകുന്നതിനുമുമ്ബ് അച്ഛന് ഞങ്ങളെ ഉപേക്ഷിച്ചു.
നടിയും രാഷ്ട്രീയക്കാരിയും ആയ ഖുശ്ബു സുന്ദര്‍ അഭിനയത്തിലും രാഷ്ട്രീയ ജീവിതത്തിലും വളരെ സജീവമാണ്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളും പ്രസ്താവനകളും കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയ താരം അടുത്തിടെയാണ് ദേശീയ വനിതാ കമ്മീഷനില്‍ അംഗമായി ചുമതലയേറ്റത്.
ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക്
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ പരിക്ക്. ഹൈദരാബാദില്‍ തന്റെ വരാനിരിക്കുന്ന ബിഗ് ചിത്രമായ പ്രൊജക്റ്റ് കെയുടെ (Project K) ചിത്രീകരണത്തിനിടെയാണ് സംഭവം.
തന്റെ ബ്ലോഗിലൂടെയാണ് താരം ആരോഗ്യവിവരങ്ങള്‍ പങ്കുവെച്ചത്. നിര്‍ഭാഗ്യവശാല്‍, വലതുവശത്തെ വാരിയെല്ലിന് പേശീവലിവ് സംഭവിച്ചു. പരിക്കില്‍ നിന്ന് മുക്തമാകാന്‍ ആഴ്ചകളെടുക്കുമെന്നതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് റദ്ദാക്കേണ്ടി വന്നതായും താരം തന്റെ ബ്ലോഗില്‍ കുറിച്ചു. താന്‍ ഇപ്പോള്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചന് ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ സിടി സ്കാനിനു വിധേയനാക്കിയിരുന്നു. നിലവില്‍ അദ്ദേഹത്തിന് വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ആക്ഷന്‍ സീക്വന്സിനിടെയാണ് ബച്ചന് പരിക്കേറ്റത്.
അമിതാഭ് ബച്ചന്റെ പുതിയ ചിത്രം Project Kയെക്കുറിച്ച്….
പ്രഭാസിനെ ഒരു പുതിയ അവതാരത്തില്‍ അവതരിപ്പിക്കുന്ന ഒരു ഫാന്റസി ഡ്രാമയാണ് പ്രൊജക്റ്റ് കെ (Project K) സി അശ്വിനി ദത്താണ് നിര്‍മ്മാണം. ഈ ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക എന്നതും മറ്റൊരു പ്രധാന പ്രത്യേകതയാണ്. ബാബുബലി താരവുമൊത്തുള്ള ദീപികയുടെ ആദ്യ ചിത്രമാണ് ഇത്.
ഈ ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രോജക്ട് കെ 2024-ല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.