പരസ്‌പരം മനസ്സിലാക്കാൻ നമുക്ക് എപ്പോഴും വാക്കുകള്‍ ആവശ്യമാണെന്ന് ആരാണ് പറയുന്നത്? ചിലപ്പോള്‍ ഒരു ആംഗ്യം മാത്രം മതിയാകും
അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന് മുന്നോടിയായി, ഇന്ത്യൻ ആംഗ്യഭാഷ (Indian Sign Language) യെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി KFC ഇന്ത്യ തങ്ങളുടെ തനതായ ബ്രാൻഡ് അസറ്റായ ഐക്കണിക് ബക്കറ്റ് ഉപയോഗിക്കുന്നു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആംഗ്യഭാഷ ബക്കറ്റില്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകളുടെയും ശൈലികളുടെയും ഘട്ടം ഘട്ടമായുള്ള വിഷ്വല്‍ ട്യൂട്ടോറിയലുകള്‍ അവതരിപ്പിക്കുന്നു, ഇത് ഉപഭോക്താക്കള്‍ക്ക് ഇന്ത്യൻ ആംഗ്യഭാഷയില്‍ (ISL) ആശയവിനിമയം നടത്താനുള്ള അവസരം നല്‍കുന്നു. ‘ഹലോ’, ‘പ്ലീസ്’, ‘ഗുഡ് മോര്‍ണിംഗ്’, ‘ഹൗ ആര്‍ യു’, ‘ഹാവ് എ ഗുഡ് ഡേ’, ‘Lol’, ‘വാട്സപ്പ്?’ എന്നിങ്ങനെയുള്ള പദങ്ങളും അതോടൊപ്പം അക്കങ്ങളും സൈസുകളും ബക്കറ്റില്‍ മുഖ്യ സ്ഥാനം പിടിക്കുന്നു. . പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആംഗ്യഭാഷ ബക്കറ്റുകള്‍ ഈ ആഴ്ച ഇന്ത്യയിലെ എല്ലാ KFC റെസ്റ്റോറന്റുകളിലും ലഭ്യമാകും.
ആംഗ്യഭാഷ ബക്കറ്റും #SpeakSign ക്യാമ്ബെയ്‌നും KFC ഇന്ത്യയുടെ ക്ഷമത പ്രോഗ്രാമിന്റെ ഭാഗമാണ്, ഇത് വ്യക്തികളുടെ കഴിവുകളെ പോഷിപ്പിക്കാനും ലിംഗഭേദവും കഴിവും തമ്മിലുള്ള വിടവ് നികത്താനും ലക്ഷ്യമിടുന്നു. ക്ഷമത പ്രോഗ്രാമിലൂടെ, തങ്ങളുടെ റെസ്റ്റോറന്റുകളില്‍ സ്ത്രീകളെയും സംസാര-ശ്രവണ വൈകല്യമുള്ളവരെയും ശാക്തീകരിക്കുന്നതിന് KFC ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
“എല്ലാവര്‍ക്കും തന്റെ മേശയില്‍ ഇരിപ്പിടമുണ്ടെന്ന് ഞങ്ങളുടെ സ്ഥാപകൻ കേണല്‍ സാൻഡേഴ്‌സ് ഉറച്ചു വിശ്വസിച്ചു, അദ്ദേഹത്തിന്റെ മൂല്യങ്ങളും വിശ്വാസങ്ങളും ഇന്നും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. KFC ക്ഷമതയിലൂടെയും ഞങ്ങളുടെ #SpeakSign കാമ്ബെയ്‌നിലൂടെയും, ശ്രവണ വൈകല്യമുള്ളവരെയും സംസാരശേഷിയില്ലാത്തവരെയും ഉള്‍ക്കൊള്ളാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ വര്‍ഷം, അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന് മുന്നോടിയായി, ഉപഭോക്താക്കള്‍ക്കായി ആംഗ്യഭാഷയെ മുൻനിരയിലേക്ക് കൊണ്ടുവരാനും സ്വയം വെല്ലുവിളിയേറ്റെടുക്കുവാനും ഞങ്ങള്‍ പൂര്‍ണ്ണമായും ആഗ്രഹിച്ചു. അതിനാല്‍ ഞങ്ങള്‍ ആംഗ്യഭാഷയെ ഞങ്ങളുടെ ഏറ്റവും വലുതും തനതായതുമായ ബ്രാൻഡ് അസറ്റ് ബക്കറ്റിലേക്ക് കൊണ്ടുവരികയാണ്. ISL പ്രകടമാക്കുന്ന ദൃശ്യങ്ങളിലൂടെ, ബക്കറ്റിനെ രൂപാന്തരപ്പെടുത്തുന്നതിലൂടെ, ഈ ഭാഷ സജീവമായി പഠിക്കാനുള്ള ഒരു മാര്‍ഗം ഞങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നു. ആംഗ്യത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിച്ച് ശേഷമാണ് ആളുകള്‍ ഞങ്ങളുടെ റെസ്റ്റോറന്റുകളില്‍ നിന്ന് പുറത്തേക്കുപോകുന്നങ്കില്‍, ഉള്‍പ്പെടുത്തലിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ വലിയ വിജയമാണിത്.” ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച KFC ഇന്ത്യ & പാര്‍ട്ണര്‍ കണ്‍ട്രീസ് CMO അപര്‍ണ ഭവല്‍ പറഞ്ഞു.
പ്രത്യേക KFC റെസ്റ്റോറന്റുകളിലുടനീളം (സംസാര, ശ്രവണ വൈകല്യമുള്ള ജീവനക്കാരാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്നവ), ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട കെഎഫ്‌സി മെനു ഇനങ്ങള്‍ ആംഗങ്ങളിലൂടെ ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് അറിയാനുള്ള അവസരം നല്‍കുന്ന, ഒരു പ്രത്യേക ആംഗ്യഭാഷാ മെനു കൂടി അവതരിപ്പിക്കുന്നുണ്ട്.