ബെംഗളൂരു : ബാംഗ്ലൂർ കേരള സമാജം കെ ആർ പുരം സോൺ ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് സൌജന്യമായി കോൺസെൻട്രേറ്ററുകൾ എത്തിച്ചു കൊടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കേരള സമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ കോൾ സെന്ററും ഇപ്പോൾ പ്രവർത്തന സജ്ജമാണ്. ചെയർമാൻ ഹനീഫ് എം ഷിബു കെ എസ്, ദിനേശൻ, ടോണി, ജിനോ, ശിവദാസ് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കായി ബന്ധപെടുക : 8951701292, 9886596748