Home Featured ഷവര്‍മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

ഷവര്‍മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

by admin

കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍(24) മരണത്തിന് കീഴടങ്ങിയത്. ഇതോടെ ജീവന്‍ രക്ഷിക്കാനായുള്ള ദിവസങ്ങള്‍ നീണ്ട ഡോക്ടര്‍ന്മാരുടെ പരിശ്രമം വിഫലമായി.

ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മയാണ് രാഹുല്‍ കഴിച്ചിരുന്നത്. ഇതിന് പിന്നാലെ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായി. മാവേലിപുരം ഉള്ള ഹോട്ടല്‍ ഹയാത്തില്‍ നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്താണ് ഷവര്‍മ്മ വരുത്തിച്ച് കഴിച്ചത്.

ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ രക്ത പരിശോധഫലം / പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.രാഹുല്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. കഴിഞ്ഞ ബുധനാഴ്ച ആണ് ഷവര്‍മ്മ കഴിച്ചത്. അന്ന് മുതല്‍ ശാരീരിക ആസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group