Home Featured കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ ഡാൻസ് പ്രോഗ്രാമിന് വിലക്ക്

കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ ഡാൻസ് പ്രോഗ്രാമിന് വിലക്ക്

by admin

തിരുവനന്തപുരം: കേരള സർവകലാശാലയില്‍ സണ്ണി ലിയോണിയുടെ പരിപാടിക്കു വിലക്ക്. കാര്യവട്ടം കാമ്ബസിലെ യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ സ്റ്റേജ് പരിപാടി നടത്താനുള്ള നീക്കം വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മല്‍ തടഞ്ഞു. ഇതുസംബന്ധിച്ച്‌ രജിസ്ട്രാർക്കാണ് നിർദേശം നല്‍കിയത്.

ജൂലായ് അഞ്ചിന് പരിപാടി നടത്താനാണ് കോളേജ് യൂണിയൻ തീരുമാനിച്ചിരുന്നത്. ഇതിന് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. മാത്രമല്ല ഡി.ജെ. പാർട്ടികള്‍, സംഗീതനിശ തുടങ്ങിയവ കാമ്ബസില്‍ നടത്തുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കുമ്ബോഴാണ് സണ്ണി ലിയോണിയുടെ പരിപാടി നടത്താൻ എൻജിനിയറിങ് കോളേജ് യൂണിയൻ തീരുമാനിച്ചത്.

സർവകലാശാലയുടെ അനുമതി കൂടാതെ വിദ്യാർഥികള്‍ ഇത്തരം പരിപാടികള്‍ കാമ്ബസിലോ പുറത്തോ യൂണിയന്റെ പേരില്‍ സംഘടിപ്പിക്കാൻ പാടില്ലെന്ന് വി സി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group