തിരുവനന്തപുരം: കേരളസര്‍വകലാശാല ഹിസ്റ്ററി വിഭാഗത്തില്‍ പ്രൂഫ് റീഡര്‍ കം എഡിറ്റര്‍ (മൂന്ന് ഒഴിവ്), പേജ് ഡിസൈനര്‍ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു.
താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ആപ്ലിക്കേഷനും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പും (യോഗ്യത, വയസ്, പ്രവൃത്തിപരിചയം) സഹിതം 2021 ഓഗസ്റ്റ് 31 ന് മുന്‍പായി അപേക്ഷിക്കണം.
കോ-ഓര്‍ഡിനേറ്റര്‍, സ്‌പെസിഫിക് പ്രോജക്‌ട് ഓണ്‍ സര്‍വേ, ഡിജിറ്റലൈസേഷന്‍ ആന്റ് സയന്റിഫിക് പ്രിസര്‍വേഷന്‍ ഓഫ് ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി ഫ്രം ദ ഫസ്റ്റ് വോള്യം ടു സെന്റിനറി വോള്യം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം ക്യാമ്ബസ്, 695581 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്‌ക്കേണ്ടതാണ്.
ഫോണ്‍: 7356591496. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് http://www.keralauniversity.ac.in സന്ദര്‍ശിക്കുക.