Home Featured KERALA: എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ വെബ്സൈറ്റുകളിൽ; അതിവേ​ഗം പിആർഡി ലൈവ് ആപ്പിൽ

KERALA: എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ വെബ്സൈറ്റുകളിൽ; അതിവേ​ഗം പിആർഡി ലൈവ് ആപ്പിൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം (SSLC Exam Result 2022) ഇന്ന് (15 ജൂൺ) പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി (V Sivankutty) വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി  പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.  2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളുടെ റിസൾട്ടാണ് (Result) പ്രഖ്യാപിക്കുന്നത്.

http://sslchiexam.kerala.gov.inഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in,  https://sslcexam.kerala.gov.in, https://results.kite.kerala.gov.in,  എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in  ലും   റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്  http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് (http://thslcexam.kerala.gov.in) ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.

എസ്.എസ്.എൽ.സി ഫലം അതിവേഗം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ
ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ഇന്ന് (15 ജൂൺ) വൈകിട്ടു മൂന്നിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം വൈകിട്ടു നാലു മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group