Home Featured കേരളസമാജം കുട്ടികൾക്ക് ഹെൽമെറ്റുകൾ വിതരണം ചെയ്തു

കേരളസമാജം കുട്ടികൾക്ക് ഹെൽമെറ്റുകൾ വിതരണം ചെയ്തു

by admin

ബെംഗളൂരു: ബെംഗളൂരു കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഇന്ദിരാനഗർ കൈരളി നികേതൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചെറിയ കുട്ടികൾക്ക് ഹെൽമെറ്റുകൾ വിതരണം ചെയ്തു. ഹീറോ മോട്ടോകോർപ്പും ഗീതാഞ്ജലി അക്കാദമി ഓഫ് ആർട്‌സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള സമാജം ഈസ്റ്റ് സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിച്ചു.

റജികുമാർ, പി.കെ. സുധീഷ്, പി.വി.എൻ. ബാലകൃഷ്ണൻ, വി. മുരളീധരൻ, ചന്ദ്രശേഖരൻ നായർ, ജെയ്‌ജോ ജോസഫ്, ജോർജ് തോമസ്, ബിനു, രാജീവ്, സോമരാജ്, സജി പുലിക്കോട്ടിൽ, അനീഷ്, പി.കെ. രഘു, രൂപേഷ് എന്നിവർ പങ്കെടുത്തു. മാതാപിതാക്കളോടൊപ്പം ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഹെൽമെറ്റ് വിതരണം ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group