Home Featured വേനലവധിക്ക് വിട;കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

വേനലവധിക്ക് വിട;കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

by admin

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കും.2,44,646 കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാൻ ഒന്നാം ക്ലാസുകളിലേക്ക് എത്തും.കഴിഞ്ഞ വർഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.

മൂന്ന് വർഷത്തിനിടെ ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഇടിവാണ് സർക്കാർ സ്കൂളുകളില്‍ ഉണ്ടായിരിക്കുന്നത്.എല്ലാ സ്‌കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്.പ്രീപ്രൈമറി മുതല്‍ ഹയർ സെക്കൻഡറി വരെ ആകെ 39,94,944 വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലേയ്ക്ക എത്തുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവ. ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിർണയത്തിലെ മാറ്റവും ഈ വർഷത്തെ പ്രത്യേകതയാണ്.

അതെസമയം പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതല്‍ ഒൻപത് വരെ ഓള്‍ പാസ് എന്ന രീതി നിർത്തലാക്കുമെന്നും പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും മിനിമം മാർക്ക് വേണമെന്ന തീരുമാനം നടപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍‌ പരിഷ്കരിച്ചിട്ടുണ്ട്. നൂറിനടുത്ത് വിജയശതമാനം ഇനി ഉണ്ടാവില്ലെന്നും വിഷയങ്ങള്‍ക്ക് മിനിമം മാർക്ക് തിരികെ കൊണ്ടുവരുമെന്നും മന്ത്രി സൂചിപ്പിച്ചു.

സ്‌കൂള്‍ സൗകര്യങ്ങളും പഠനനിലവാരവും വർധിപ്പിക്കാൻ വിവിധ പരിപാടികള്‍ നടപ്പാക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകമടക്കം വിതരണം പൂർത്തിയായി. എല്‍.പി, യു.പി സ്‌കൂളുകളിലെ ഒമ്ബത് ലക്ഷം വിദ്യാർത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോമിന്റെ വിതരണവും അന്തിമഘട്ടത്തിലാണ്.കമ്ബ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ അധ്യാപകർക്ക് പരിശീലനം നല്‍കിയ ആദ്യ സംസ്ഥാനമാണ് കേരളം. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ.ഐ) പരിശീലനം 80,000 ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി അധ്യാപകർക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group