ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജംവനിതാ വിഭാഗം സംഘടിപ്പിക്കുന്ന തിരുവാതിര മത്സരം ഫെബ്രുവരി 8 ന് രാവിലെ 10 മണി മുതൽ ഇന്ദിരാനഗർ കൈരളീ നികേതൻ ഓർഡിറ്റോറിയത്തിൽ നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 20,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 10,000 രൂപയും ട്രോഫിയും 3 ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.ഒരു ടീമിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം . തിരുവാതിരക്ക് വായ്പാട്ട് അനുവദിക്കും. സമയ പരിധി 10 മിനിട്ടായിരിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മുൻകൂട്ടി പേര് രജിസ്‌റർ ചെയ്യണമെന്ന് കേരളസമാജം വനിതാ വിഭാഗം പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ എന്നിവർ അറിയിച്ചു.ഇത് സംബന്ധിച്ച യോഗത്തിൽ കേരളസമാജം വനിതാ വിഭാഗം ചെയർപേർസൻ കെ റോസി അധ്യക്ഷത വഹിച്ചു. കൺവീനർ ലൈല രാമചന്ദ്രൻ, ദിവ്യ മുരളി, രമ്യ ഹരികുമാർ, അമൃത സുരേഷ്, ഷെമ രമേഷ്, സുധ വിനീഷ്, തുടങ്ങിയവർ സംബന്ധിച്ചു.