ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന്റെഭാഗമായി വിവിധമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12-ന് എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈ സ്‌കൂളിൽ വൈകീട്ട് 3.30 മുതൽ ചെസ്സ് മത്സരം നടക്കും. 13-ന് രാവിലെ 10 മുതൽ പ്രശ്നോത്തരി, ലേഖനമെഴുത്ത്, വാർത്താ വായനമത്സരങ്ങളും ഉണ്ടാകും.
19-ന് വിജിനപുരയിലെ ജൂബിലി സ്കൂളിൽ 3.30 മുതൽ മലയാളം കവിതചൊല്ലൽ, ചലച്ചിത്ര ഗാനങ്ങൾ, സംഘഗാനം എന്നിവയിൽ മത്സരങ്ങൾ നടക്കും. 20-ന് രാവിലെ 10 മുതൽ പ്രച്ഛന്നവേഷം, സംഘനൃത്തം, തിരുവാതിരക്കളി മത്സരങ്ങൾ 26-ന് എൻ.ആർ.ഐ. ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിൽ 3.30 മുതൽ, ചിത്രരചനാ മത്സരവും 27-ന് രാവിലെ 10 മുതൽ പൂക്കളമത്സരവും െസപ്‌റ്റംബർ 3-ന് കായികമത്സരങ്ങളും നടക്കും.