കേരള സമാജം മല്ലേശ്വരം സോണിന്റെ ചാരിറ്റി മിഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാരണ്യപുര വടേരഹള്ളി വില്ലേജില്‍ സ്നേഹസദൻ ഓള്‍ഡേജ് ഹോമിന് ഫൗളർ കട്ടിലുകള്‍ കൈമാറി.മല്ലേശ്വരം സോണ്‍ ചെയർമാൻ പോള്‍ പീറ്റർ അധ്യക്ഷത വഹിച്ചു.
കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, മല്ലേശ്വരം സോണ്‍ അഡ്വൈസർ എം. രാജഗോപാല്‍ , ലേഡീസ് ചെയർപേഴ്സൻ സുധാ സുധീർ, മാനവ രത്ന. ഡോ. പി.ജി.കെ നായർ, എം.ഒ. വർഗീസ്, സ്നേഹ സദൻ ട്രസ്റ്റിമാരായ രാജു കെ.സി, ജോജി മാത്യു ജോണ്‍ എബ്രഹാം, സ്നേഹസദൻ മാനേജർ റവ. ഫാ. അനില്‍, ചക്കുംമൂട്ടില്‍, കെ.എൻ.ഇ സെക്രട്ടറി ജയ്ജോ ജോസഫ്, കേരള സമാജം അസി. സെക്രട്ടറി ഓർഗനൈസേഷൻ വി.എല്‍. ജോസഫ് എന്നിവർ സംസാരിച്ചു.കൂടാതെ, സ്നേഹസദൻ അന്തേവാസികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും വിഷുക്കൈനീട്ടം കൈമാറി. മല്ലേശ്വരം സോണ്‍ കണ്‍വീനർ പി.ആർ. ഉണ്ണിക്കൃഷ്ണൻ നന്ദി പറഞ്ഞു.
ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പാമ്ബുകടിയേറ്റ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമം, ഒടുവില്‍ ഭാര്യയും കാമുകനും കുടുങ്ങി
ഉത്തർ പ്രദേശില്‍ 29 കാരനായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ നിർണായക വഴിത്തിരിവ്.യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലപാതകത്തിന് ഒരു മാസത്തിന് ശേഷമാണ് സത്യാവസ്ഥ പുറം ലോകം അറിഞ്ഞത്. ഭാര്യ രവിതയും കാമുകനും ചേർന്ന് യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മിക്കി എന്നും വിളിക്കപ്പെടുന്ന അമിത് കശ്യപ് (25) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ ഒരു അണലി പാമ്ബിനൊപ്പം കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാൻ പാമ്ബുകടിയേറ്റുള്ള മരണമായി ഭാര്യയും കാമുകനും ചിത്രീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മീററ്റിലെ ഭൈൻസുമ പൊലീസ് സ്റ്റേഷൻ പരിധിയിലെ അക്ബർപൂർ സാദത്ത് ഗ്രാമത്തിലാണ് സംഭവം. കട്ടിലില്‍ ഉറങ്ങിക്കിടന്ന അമിതിനെ പത്ത് തവണ പാമ്ബ് കടിച്ചെന്ന് പറയുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമിത് കിടന്ന കട്ടിലില്‍ പാമ്ബിനെ കണ്ടെത്തിയതോടെ യുവാവിന്റെ മരണം പാമ്ബ് കടിയേറ്റിട്ടാണെന്ന് എല്ലാവരും കരുതി. വിഷബാധയേറ്റല്ല ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മരണ ശേഷമാണ് പാമ്ബിനെ കട്ടിലില്‍ ഇട്ടത് എന്നതിനാല്‍ ശരീരത്തില്‍ വിഷബാധയേറ്റിരുന്നില്ല.
കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. അമിതിന്റെ ഭാര്യ രവിതയെയും കാമുകൻ അമർജിത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒരു വർഷത്തോളമായി ബന്ധമുണ്ടെന്ന് ഇരുവരും സമ്മതിച്ചു. അമിതിന് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു, ഇത് പലപ്പോഴും വഴക്കിന് കാരണമായി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
അമിത് കശ്യപ് പാമ്ബുകടിയേറ്റാണ് മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നെങ്കിലും പോസ്റ്റ്മോർട്ടത്തില്‍ മരണകാരണം അതല്ലെന്ന് വ്യക്തമാകുകയിരുന്നു. ഭർത്താവിനെ കൊല്ലാനും പിടിക്കപ്പെടാതിരിക്കാനും രവിത വിശദമായ പദ്ധതി തയ്യാറാക്കിയാതായി പൊലീസ് പറഞ്ഞു. 1,000 രൂപയ്ക്ക് ഒരു പാമ്ബിനെ വാങ്ങി, അമിതിനെ കഴുത്തു ഞെരിച്ച് കൊന്ന് പാമ്ബിനെ അമിത്തിന്റെ ശരീരത്തിനടിയില്‍ കിടത്തി. തുടർന്ന് പാമ്ബ് കടിയേറ്റുള്ള മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചില വീഡിയോകളും ചിത്രീകരിച്ചു. ഇതാണ് 10 തവണ പാമ്ബ് കടിയേറ്റുള്ള മരണം എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുകയൂം ചെയ്തു.