ബെംഗളൂരു: സുവർണ കർണാടക കേരളസമാജം പീനിയ ദാസറഹള്ളി ശാഖയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. ജാലഹള്ളി ശബരിനഗറിലെ ശബരി സ്കൂളിൽ നടന്ന ക്യാമ്പിൽ സമാജം സംസ്ഥാന സെക്രട്ടറി കെ.പി. ശശിധരൻ, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി കെ.എസ്. മഞ്ജുനാഥ് തുടങ്ങിയവർ പങ്കെടുത്തു. പരിശോധനയ്ക്കെത്തിയ രോഗികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണംചെയ്തു