ബംഗളൂരു: തുമകൂരു കേരള സമാജം ക്രിസ്മസ്-പുതുവത്സരാഘോഷം ഞായറാഴ്ച നടക്കും. തുമകൂരു ബെളഗുംബ നാമദ ചിലുമെ റോഡിലെ ശകംപഗൗഡ റസിഡൻഷ്യല്‍ സ്കൂളിന് സമീപം കേരള സമാജത്തിലാണ് ആഘോഷം.
രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ കായിക-വിനോദ മത്സരങ്ങള്‍ നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മുതല്‍ പൊതുസമ്മേളനം നടക്കും.
തുടർന്ന് കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പുമുണ്ടാകും. ശനിയാഴ്ച ഇൻഡോർ ഗെയിംസ് മത്സരങ്ങള്‍ അരങ്ങേറി.