Home Featured കേരള സമാജം രക്തദാന ക്യാമ്ബ്

കേരള സമാജം രക്തദാന ക്യാമ്ബ്

by admin

ബംഗളൂരു: കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്ബ് നടത്തി. ലയണ്‍സ് ക്ലബ് ഓഫ് ബംഗളൂരു ബൻജാര, സർവജ്ഞ നഗർ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്ബ് സംഘടിപ്പിച്ചത്. കല്യാണ്‍ നഗറിലുള്ള റോയല്‍ കോണ്‍കോഡ് സ്‌കൂളിനടുത്തുള്ള കേരള സമാജം ഈസ്റ്റ് സോണ്‍ ഓഫിസ് പരിസരത്തുനടന്ന ക്യാമ്ബില്‍ മുപ്പതില്‍പരം പേർ രക്തദാനം നടത്തി.

പൊലീസ് അസി. കമീഷണർ ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയർമാൻ വിനു ജി. അധ്യക്ഷത വഹിച്ചു. കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ട്രഷറർ പി.വി.എൻ ബാലകൃഷ്‌ണൻ, ജോ. സെക്രട്ടറി അനില്‍ കുമാർ, അസി.സെക്രട്ടറി വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ്

സി.ഗോപിനാഥൻ, സോണ്‍ കണ്‍വീനർ രാജീവ്, ക്യാമ്ബ് ഡയറക്ടർ ജോയ് എം.വി, സജി പുലിക്കോട്ടില്‍, സയ്യദ് മസ്താൻ, വനിത വിഭാഗം ചെയർപേഴ്സൻ അനു അനില്‍ തുടങ്ങിയവർ സംസാരിച്ചു.

രതീഷ് നമ്ബ്യാർ, രജീഷ്, വിനോദ്, ജയപ്രകാശ്, രഘു പി.കെ, സലി കുമാർ, രഘു ടി.ടി, സുജിത്, ദിവ്യ രജീഷ്, ഗീത രാജീവ്, ലേഖ വിനോദ്, പ്രസാദിനി, ഷിബു തുടങ്ങിയവർ ക്യാമ്ബിന് നേതൃത്വം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group