Home Featured മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരള പോലീസ്

മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം | സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്.നാം അറിയാതെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്താനുള്ള സാധ്യതയുണ്ടെന്നും ഫ്‌സ്ബുക്ക് പേജിലെ പോസ്റ്റില്‍ കേരള പോലീസ് പറയുന്നു.

ലിങ്കുകളിലൂടെ ഫോണ്‍ ഗാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നും പോസ്റ്റില്‍ തുടര്‍ന്നു പറയുന്നുഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ ഗ്യാലറികളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ ശ്രദ്ധിക്കുക.ആവശ്യപ്പെടുന്ന അനുമതികള്‍ എല്ലാം സമ്മതിച്ച്‌ നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്ടാള്‍ ചെയ്യുന്നു.

നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ തന്നെ നിയന്ത്രിക്കാന്‍ ഹാക്കറിനെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിലീറ്റ് ചെയ്ത ഫയലുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാം

You may also like

error: Content is protected !!
Join Our WhatsApp Group