Home Featured പിഞ്ചുകുഞ്ഞിനെ വെട്ടി കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു; വെട്ടേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍

പിഞ്ചുകുഞ്ഞിനെ വെട്ടി കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു; വെട്ടേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍

by admin

കണ്ണൂര്‍: നാടിനെ നടുക്കി ക്രൂര കൊലപാതകം. കണ്ണൂരില്‍ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയശേഷം യുവാവ് ആത്മഹത്യ ചെയ്യുതയായിരുന്നു.

ഒന്‍പത് മാസം പ്രായമായ ധ്യാന്‍ ദേവ് ആണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശന്‍ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

കണ്ണൂര്‍ കുടിയാന്‍മലയില്‍ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സതീശന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുന്ന ആളാണ് എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഏഴ് വര്‍ഷം മുമ്ബാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് സതീശന്‍ ഭാര്യയെയും കുഞ്ഞിനേയും വെട്ടിയത്. ഇയാള്‍ ഈ അടുത്തായി മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിനെ ആദ്യം ചിരവ കൊണ്ടാണ് സതീശന്‍ അടിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group