Home Featured മകളെ വെട്ടിക്കൊന്ന അച്ഛൻ കഴുത്തിലെയും കൈയിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മകളെ വെട്ടിക്കൊന്ന അച്ഛൻ കഴുത്തിലെയും കൈയിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

by admin

ആലപ്പുഴ : മാവേലിക്കരയിൽ നാലു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ്  മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ഭാഗത്തും ആഴത്തിൽ മുറിവുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ഇന്നലെയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്.  ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍  ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്

 സംവരണം: 2015ലെ ജാതിസെന്‍സസ് അടിസ്ഥാനമാക്കാന്‍ കര്‍ണാടക

ബംഗളൂരു: സംവരണത്തിലടക്കം സംസ്ഥാനത്തെ വിവിധ ജാതികള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കാനായി കര്‍ണാടക സര്‍ക്കാര്‍ 2015ലെ ജാതി സെൻസസ് അടിസ്ഥാനമാക്കുന്നു. ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് വേണമെന്ന് രാജ്യത്തെ ജെ.ഡി.യു, ആര്‍.ജെ.ഡി, എസ്.പി, ഡി.എം.കെ, എൻ.സി.പി, ബി.ജെ.ഡി തുടങ്ങിയ പ്രധാനകക്ഷികള്‍ നിരന്തരമായി ആവശ്യപ്പെടുന്നതിനിടയിലാണിത്.

2015ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 162 കോടി രൂപ ചെലവഴിച്ച്‌ പിന്നാക്കക്ഷേമ കമീഷന്റെ നേതൃത്വത്തില്‍ വിവിധ ജാതികളുടെ സാമൂഹിക-സാമ്ബത്തിക സെൻസസ് നടത്തിയത്.

എന്നാല്‍, സെൻസസ് വിവരങ്ങള്‍ പൂര്‍ണരൂപത്തില്‍ ഇതുവരെ പൊതുമധ്യത്തില്‍ ലഭ്യമായിട്ടില്ല. 2018 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഇതനുസരിച്ച്‌ 19 ശതമാനമുള്ള പട്ടികജാതിക്കാരാണ് (എസ്.സി) സംസ്ഥാനത്ത് ഏറ്റവും വലുത്. 16 ശതമാനം വരുന്ന മുസ്‍ലിംകളാണ് രണ്ടാമത്.

ലിംഗായത്തുകളാകട്ടെ ആകെ ജനസംഖ്യയുടെ 14 ശതമാനവും വൊക്കലിഗര്‍ 11 ശതമാനവുമാണ്. എന്നാല്‍, വിവരങ്ങള്‍ പുറത്തുവന്നതോടെ ഈ രണ്ട് വിഭാഗങ്ങളും ശക്തമായി എതിര്‍ത്തു. തങ്ങള്‍ ജനസംഖ്യയുടെ 20 ശതമാനമുണ്ടെന്ന് ലിംഗായത്തുകളും 17 ശതമാനമുണ്ടെന്ന് വൊക്കലിഗരും അവകാശപ്പെടുന്നു.

ഈ രണ്ട് സമുദായങ്ങളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളതെന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍, ഇത് തെറ്റാണെന്നാണ് ജാതിസെൻസസ് തെളിയിക്കുന്നത്. 2011ലെ പൊതുസെൻസസ് പ്രകാരം 16 ശതമാനമുള്ള എസ്.സിയും 13 ശതമാനമുള്ള മുസ്‍ലിംകളും ആണ് സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ഇത്തരത്തില്‍ ഒരു സംസ്ഥാനം നടത്തിയ ആദ്യ ജാതിസെൻസസാണ് കര്‍ണാടകയുടേത്. 2013 മുതല്‍ 2017 വരെ ഭരിച്ച സിദ്ധരാമയ്യക്കുശേഷം വന്ന സര്‍ക്കാറുകളൊന്നും ജാതിസെൻസസ് പരിഗണിച്ചില്ല. സാമ്ബത്തികമായും മറ്റും പ്രബലരായ വൊക്കലിഗരുടെയും ലിംഗായത്തുകളുടെയും എതിര്‍പ്പായിരുന്നു പ്രധാന കാരണം. ബി.ജെ.പിയും ശക്തമായി എതിര്‍ക്കുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് മുസ്‍ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് ശതമാനം വീതം വൊക്കലിഗര്‍ക്കും ലിംഗായത്തുകള്‍ക്കും വീതിച്ചു നല്‍കിയിരുന്നു. ഇത് പിൻവലിക്കുമെന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

കഴിഞ്ഞ ദിവസം, തന്നെ സന്ദര്‍ശിച്ച പിന്നാക്കജാതി നേതാക്കളോടാണ് ജാതിസെൻസസ് പരിഗണിക്കുന്ന കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സഹായങ്ങളും സംവരണ തോതും ജനസംഖ്യാനുപാതികമായി ഓരോ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും കൃത്യമായി ലഭ്യമാക്കാൻ ജാതി സെൻസസ് മൂലം കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ട് എന്ന് പുറത്തുവിടുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.

You may also like

error: Content is protected !!
Join Our WhatsApp Group