Home covid19 വര്‍ക് ഷോപ്പുകള്‍ക്ക് ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാം; തട്ടുകടകൾ തുറക്കില്ല; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ച്ച മുതൽ : മുഖ്യമന്ത്രി

വര്‍ക് ഷോപ്പുകള്‍ക്ക് ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാം; തട്ടുകടകൾ തുറക്കില്ല; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ച്ച മുതൽ : മുഖ്യമന്ത്രി

by admin

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പോലെ ഫലപ്രദമായൊരു മാര്‍​ഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ തട്ടുകടകള്‍ തുറക്കരുത്. വര്‍ക് ഷോപ്പുകള്‍ക്ക് ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച്‌ കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ സഹകരിക്കണം. നിയന്ത്രണാതീതം ആയാല്‍ ഒന്നും ചെയ്യാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ ഭക്ഷ്യകിറ്റ് ഈ മാസം കൂടി വിതരണം ചെയ്യും. അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍…

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകാണ്. നാളെ മുതല്‍ അടച്ചിടല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച്‌ കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തട്ടുകടകള്‍ തുറക്കരുത്. വര്‍ക് ഷോപ്പുകള്‍ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. പള്‍സി ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്. വീട്ടിനുളില്‍ പൊതു ഇടങ്ങള്‍ കുറയ്ക്കണം.ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണസംഖ്യയും കൂടും. അത് ഒഴിവാക്കണം. ജീവനും ജീവന ഉപാധികളും സംരക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. സമ്ബര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി 25,000 പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. ജനങ്ങള്‍ സഹകരിക്കണം.

അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കണം. തീരെ ഒഴിവാക്കാന്‍ പറ്റാത്തവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. ജില്ല വിട്ടുള്ള യാത്രകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പാസ് മതിയെന്ന് പറയുന്നത് ശരിയല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ പുരോഹിതര്‍ക്ക് ജില്ല വിട്ടു യാത്ര ചെയ്യാം. അതിഥി തൊഴിലാളികള്‍ക്ക് നിര്‍മാണ സ്ഥലത്തു തന്നെ താമസം, ഭക്ഷണം എന്നിവ നല്‍കണം. അല്ലെങ്കില്‍ യാത്രാ സൗകര്യം നല്‍കണം. ചിട്ടി, കടം, മാസ തവണ എന്നിവ പിരിവ് ലോക്ഡൗണ്‍ തീരുന്നത് വരെ പാടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group