Home Featured കേരളപിറവി ദിനത്തിൽ സ്ലീപ്പർ ബസുമായി ആനവണ്ടി ഉടൻ എത്തിയേക്കും ;ബാംഗ്ലൂർ മലയാളികൾക്ക് പ്രതീക്ഷ

കേരളപിറവി ദിനത്തിൽ സ്ലീപ്പർ ബസുമായി ആനവണ്ടി ഉടൻ എത്തിയേക്കും ;ബാംഗ്ലൂർ മലയാളികൾക്ക് പ്രതീക്ഷ

by admin

ബെംഗളുരു; കേരള ആർടിസിക്ക് കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതി അവസാനിക്കാൻ സമയമായെന്ന് സൂചനകൾ പുറത്ത്.

11.8 കോടി മുടക്കി കേരള ആർടിസി വാങ്ങുവാൻ പോകുന്ന 8 അത്യാധുനിക ശ്രേണിയിലുള്ള സ്ലീപ്പർ ബസുകളിൽ ചിലത് ബെംഗളുരുവിലേക്കും യാത്ര നടത്തിയേക്കുമെന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്.ബെംഗളുരു, മംഗളുരു എന്നിവിടങ്ങളിലേക്കും കൂടാതെ കേരളത്തിനകത്തും യാത്ര നടത്തുമെന്നാണ് ആദ്യം പുറത്തെത്തുന്ന വിവരം. രണ്ട് വോൾവോ മൾട്ടി ആക്സൽ ബസും, 5 എസി സ്ലീപ്പർ ബസുമാണ് കർണ്ണാടക ആർടിസി കേരളത്തിലേക്കുള്ള യാത്രക്കാർക്കായി മാറ്റിവച്ചിരിയ്ക്കുന്നത്.

മികച്ച ലഗേജിംങ് സ്പെയ്സ്, മൊബൈൽ ചാർജർ പോയിന്റുകൾ, വൈഫൈ എന്നിങ്ങനെ എണ്ണം പറഞ്ഞ ആകർഷകമായ മാറ്റങ്ങളോടെയാകും കേരളപിറവി ദിനത്തിൽ ആദ്യ ഘട്ടമെന്ന രീതിയിൽ സ്ലീപ്പർ ബസുകൾ എത്തുക.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group