Home Featured ആർ എസ് എസ് വിമർശിച്ചതിന്റെ പേരിൽ ബംഗളുരുവിലെ ജോലി സ്ഥലത്തെത്തി പോലീസ് അതിക്രമമെന്നു ആക്ഷേപം ;കര്‍ണാടക-കേരള പോലീസിനെതിരെ ആരോപണവുമായി ബെംഗളൂരു മലയാളി

ആർ എസ് എസ് വിമർശിച്ചതിന്റെ പേരിൽ ബംഗളുരുവിലെ ജോലി സ്ഥലത്തെത്തി പോലീസ് അതിക്രമമെന്നു ആക്ഷേപം ;കര്‍ണാടക-കേരള പോലീസിനെതിരെ ആരോപണവുമായി ബെംഗളൂരു മലയാളി

by admin

സമൂഹ മാധ്യമങ്ങളിലൂടെ ആര്‍എസ്‌എസിനെ വിമര്‍ശിച്ചതിന് കേരള കര്‍ണാടക പോലീസ് തന്നെ ചോദ്യം ചെയ്‌തെന്ന് മലയാളി യുവാവ്.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ചന്ദ്രമോഹന്‍ കൈതാരം എന്ന യുവാവാണ് ഇക്കാര്യം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ നിരന്തരമായി ആര്‍എസ്‌എസിനെ വിമര്‍ശിച്ച്‌ ഇദ്ദേഹം പോസ്റ്റുകള്‍ പങ്കുവെക്കാറുണ്ട്. മൊബൈല്‍ ഫോണും ഇയര്‍ ഫോണും പൊലീസ് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

സംഘികള്‍ക്കെതിരെയുള്ള പോസ്റ്റുകള്‍ താന്‍ തന്നെ ഇട്ടതാണോയെന്ന് പൊലീസ് ചോദിച്ചു, ആണെന്ന് മറുപടി നല്‍കിയെന്നും ചന്ദ്രമോഹന്‍ കൈതാരം വ്യക്തമാക്കി. ഫേസ് ബുക്ക് അക്കൌണ്ട് പൊലീസ് പൂട്ടിയേക്കാം. തന്നെയും അവര്‍ പൂട്ടിയേക്കാമെന്ന് ചന്ദ്രമോഹന്‍ കൈതാരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ചന്ദ്രമോഹന്‍ കൈതാരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ബാംഗ്ലൂരില്‍ ഞാന്‍ ജോലി ചെയ്യുന്ന പ്ലാന്‍റില്‍ ഇന്ന് കേരള-കര്‍ണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെത്തി എന്നെ ചോദ്യംചെയ്തു. സംഘികള്‍ക്കെതിരെയുള്ള പോസ്റ്റുകള്‍ ഞാന്‍ തന്നെയാണോ ഇട്ടത് എന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ ‘കുറ്റം’സമ്മതിച്ചു. ആര്‍.എസ്​.എസിനെതിരെയുള്ള പോസ്റ്റുകള്‍ ഇട്ടത് ഞാന്‍ തന്നെയാണ് സാറന്മാരെ എന്ന് ഞാന്‍ അവരോട് പറഞ്ഞു. അതോടെ എന്‍റെ മൈബൈല്‍ ഫോണും ഇയര്‍ഫോണും ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമങ്ങളെല്ലാം അവര്‍ എടുത്തുകൊണ്ടുപോയി. എന്‍റെ എഫ്​.ബി അക്കൗണ്ട്‌ 2021 ഡിസംബര്‍ 31ന് പൂട്ടാന്‍ ഇടയുണ്ട്. എന്നെയും അവര്‍ പൂട്ടിയേക്കാം. മരിച്ചാലും മനുഷ്യന്‍റെ സ്വാതന്ത്ര്യസ്വപ്‌നങ്ങള്‍ ഭൂമിയില്‍ അനന്തമായി അവശേഷിക്കും. പിശാചുക്കള്‍ ഇന്ത്യയില്‍ ചിരകാലം വാഴില്ല.

ചന്ദ്രമോഹന്‍ കൈതാരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം കുറിപ്പ് പങ്കുവെച്ചു. കുറിപ്പിങ്ങനെ..

“ഈ പറയുന്നത് പോലെ കേരള പോലീസും കര്‍ണാടകക്കാര്‍ക്കൊപ്പം ഈ മലയാളിക്കെതിരായ വേട്ടയാടലില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ ഒരു കാര്യമാണ്. കേരളത്തിന്റെ ബഹു. ആഭ്യന്തര മന്ത്രി (അതാരാണെന്ന് വച്ചാലും) മറുപടി പറയേണ്ടുന്ന വിഷയമാണിത്. ആര്‍.എസ്.എസ് എന്ന ഹിന്ദുത്വ ഭീകര സംഘടന വിമര്‍ശനാതീതമല്ല, അറ്റ്ലീസ്റ്റ് ഇന്ത്യന്‍ ഭരണഘടന ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലമെങ്കിലും”.

You may also like

error: Content is protected !!
Join Our WhatsApp Group