Home covid19 ദീപാവലിയും കഴിഞ്ഞു മലയാളികൾ ബെംഗളുരുവിലേക്ക് ഒഴുകുന്നു ;അതിർത്തികളിൽ ആർ ടി പി സി ആർ പരിശോധന കർശനം

ദീപാവലിയും കഴിഞ്ഞു മലയാളികൾ ബെംഗളുരുവിലേക്ക് ഒഴുകുന്നു ;അതിർത്തികളിൽ ആർ ടി പി സി ആർ പരിശോധന കർശനം

by admin

ബംഗളൂരു: കർഫ്യൂ നീക്കിയ സാഹചര്യത്തിൽ, കേരളം, മഹാരാഷ്ട്ര തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കുള്ള കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിബന്ധന ഉപേക്ഷിക്കാൻ കർണാടക തയ്യാറാകണമെന്ന ആവശ്യം ശക്തം. 2 ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ ഫലം ഹാജരാക്കണമെന്ന ചട്ടം സംസ്ഥാനാന്തര യാത്രക്കാരെ കറച്ചൊന്നുമല്ല ന്നുമല്ല വെട്ടിലാക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ യാത്രാ ചെയ്യേണ്ടി വരുന്നവരാണു കൂടുതലും വലയുന്നത്.ദീപാവലി ആഘോഷങ്ങളുടെ കൂടി പശ്ചാത്തലത്തിൽ കർണാടകയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) ഉയർന്നേക്കുമോ എന്ന ആശങ്ക നിലനിൽ ക്കുന്നതിനാൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി ആർ ടി പി സി ആർ ഇല്ലാത്ത മലയാളികളെ വീണ്ടും ആർ ടി പി സി ആർ ടെസ്റ്റിന് വിധേയമാക്കുന്നുണ്ട് ചില സ്റ്റേഷനുകളിൽ . റോഡ് മാർഗം ആർ ടി പി സി ആർ ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച ഒട്ടനവധി പേരെയാണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത് .പുതിയ സർക്കാർ വിജ്ഞാപനം പുറത്തു വരുന്നത് വരെ നിലവിലുള്ള യാത്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ യാത്ര ചെയ്യുന്നതായിരിക്കും സുരക്ഷിതം

കേരളത്തിൽ നിന്നും കർണാടകയിൽ യാത്ര ചെയ്യുന്നവർക്കുള്ള സർക്കാർ മാനദണ്ഡങ്ങൾ , തെറ്റായ വാർത്തകളിൽ വീഴരുത് , ജാഗ്രത !!

നടപടി പിൻവലിക്കണമെന്ന ഹർജി തള്ളി

കേരളത്തിൽ നിന്നുള്ളവർക്ക് കർശന യാത്രാനിയന്ത്രണം ഏർപ്പെടുത്തിയ കർണാടകയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ. കെ.എം.അഷ്‌റഫ് നൽകിയ ഹർജി കഴിഞയാഴ്ച്ച സുപ്രീം കോടതി തള്ളിയിരുന്നു. സംസ്ഥാനങ്ങൾ തയാറാക്കിയ കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങളിൽ ഇട പെടാനാകില്ലെന്നു വ്യക്തമാക്കിയാണിത്.

ഇതിനു പുറമേ കർശനമായി നടപ്പിൽ വരുത്തുന്നില്ലെങ്കിൽ കൂടി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്റിൻ പട്ടങ്ങളും നിലനിൽക്കുന്നുണ്ട്.കർണാടകയിൽ എത്തുന്ന വിദ്യാർഥികൾക്കും കമ്പനി ജീവനക്കാർക്കും അതത് സ്ഥാപനങ്ങൾ പൊതുക്വാറന്റിൽ ഒരുക്ക ണമെന്ന നിബന്ധന ഉൾപ്പെടെയാണിത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group