Home covid19 കേരള- കർണാടക അതിർത്തിയിൽ പണി തുടങ്ങി കർണാടക ; വ്യാപക പരാതികൾ :വിശദമായി വായിക്കാം

കേരള- കർണാടക അതിർത്തിയിൽ പണി തുടങ്ങി കർണാടക ; വ്യാപക പരാതികൾ :വിശദമായി വായിക്കാം

by admin

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. വയനാട്ടിലെ ബാവലി, മുത്തങ്ങ അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്. എന്നാൽ കർണാടകയുടെ നിയന്ത്രണങ്ങൾ ഏകപക്ഷീയമാണെന്ന പരാതി വ്യാപകമാണ്. കേരളത്തിൽനിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നേരത്തെ തന്നെ നിർബന്ധമാണ്.

ഇടക്കാലത്ത് അനൗദ്യോഗിക ഇളവുകൾ അനുവദിച്ചെങ്കിലും ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി. എന്നാൽ പരിശോധന ഏകപക്ഷീയമാണെന്ന പരാതി അതിർത്തയിലെ താമസക്കാർക്കുണ്ട്.

കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കുന്ന മലയാളികളെയാണ് കൃത്യമായി പരിശോധിക്കുന്നത്. കേരളത്തിൽനിന്ന് മടങ്ങുന്ന കർണാടക സ്വദേശികളെ മതിയായി പരിശോധിക്കുന്നില്ലെന്നാണ് ആക്ഷേപം.

കേരളത്തിന്റെ പരിശോധന ഊർജിതമല്ലെന്നും ആക്ഷേപമുണ്ട്. ബാവലി അതിർത്തിയിൽ പൊലീസ് പരിശോധന പുനരാരംഭിച്ചെങ്കിലും റവന്യു ആരോഗ്യവകുപ്പുകൾ അതിർത്തിയിലില്ല. ഇത് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ കേരളത്തിലേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റാണ് മാനദണ്ഡം.

ഗോവയിൽ നിന്നും വരുന്നവർക്കും കടുത്ത നിയന്ത്രണങ്ങളാണ് കർണാടക പ്രഖ്യാപിച്ചിട്ടുള്ളത് ഗോവയിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന ആളുകൾക്ക് നെഗറ്റീവ് ആർടി-പിസിആർ ഉൾപ്പെടെയുള്ള പ്രത്യേക നിരീക്ഷണ നടപടികൾക്ക് കർണാടക സർക്കാർ ബുധനാഴ്ച ഉത്തരവിട്ടു.കർണാടകയിലേക്കുള്ള വിമാനത്തിലോ ബസിലോ ട്രെയിനിലോ വ്യക്തിഗത ഗതാഗതത്തിലോ യാത്ര ചെയ്യുന്ന യാത്രക്കാർ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു. ഗോവയിൽ നിന്ന് കണക്ടിംഗ് ഫ്ലൈറ്റുകളിൽ കയറുന്ന യാത്രക്കാർക്കും ഇത് ബാധകമാണ്, ഉത്തരവിൽ പറയുന്നു.

പിടുത്തം വിട്ട് കർണാടകയിലെ കോവിഡ് കേസുകൾ ; ഇന്ന് 5000 നും മുകളിൽ പേർക്ക് റിപ്പോർട്ട് ചെയ്തു : വിശദമായി വായിക്കാം

ബാംഗ്ലൂർ വാർത്തകൾ ,വിശേഷങ്ങൾ ,സർക്കാർ അറിയിപ്പുകൾ ,കോവിഡ് – യാത്ര മാനദണ്ഡങ്ങൾ തുടങ്ങി ഒരു ബാംഗ്ലൂർ മലയാളി അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അറിയുന്നതിനായി ബാംഗ്ലൂരിലെ ആദ്യത്തെ സമ്പൂർണ മലയാള വാർത്ത ചാനലായ ബാഗ്ലൂർ മലയാളി ന്യൂസിന്റെ ഇൻസ്റ്റാഗ്രാം പേജ് ഫോള്ളോ ചെയ്യുക 😊
👇👇👇👇👇👇👇
https://www.instagram.com/bangalore_malayali_news/

You may also like

error: Content is protected !!
Join Our WhatsApp Group