ബെംഗളൂരു: അതിര്‍ത്തിയിലെ കോവിഡ് പരിശോധന കര്‍ശ്ശനമാക്കി കര്‍ണ്ണാടക. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്ബെങ്കിലും എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. പുതുക്കിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
അതിര്‍ത്തിയിലെ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അതിര്‍ത്തികള്‍ക്ക് പുറമേ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കര്‍ണാടകത്തില്‍ പോയി വരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തില്‍ കോവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് കര്‍ണാടക വ്യക്തമാക്കുന്നു. അതിനിടെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കാസര്‍കോട്ടേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി വച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല.
അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ബെംഗളൂരു ഉള്‍പ്പടെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗളൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്‌കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം.
നേരത്തെ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശന അനുമതി നല്‍കിയിരുന്നതാണ്. വാക്‌സിനേഷന്‍ വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം ഇല്ലാതെ തന്നെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കേരളത്തില്‍ രോഗ ബാധ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയത്.